Asianet News MalayalamAsianet News Malayalam

ഹയർസെക്കൻഡറി തുല്യതാ പരീക്ഷ ഫലം വെബ്സൈറ്റിൽ; പുനർമൂല്യ നിർണ്ണയത്തിന് അപേക്ഷിക്കാം?

അപേക്ഷാഫോമുകൾ ഹയർ സെക്കൻഡറി പോർട്ടലിൽ ലഭ്യമാണ്.

higher secondary equivalent examination result published
Author
First Published Sep 22, 2022, 3:53 PM IST

തിരുവനന്തപുരം:  2022 ആഗസ്റ്റിൽ നടത്തിയ, ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ തുല്യതാ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.keralaresults.nic.in ൽ പരീക്ഷാഫലം ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം നടത്തുന്നതിനും സൂക്ഷ്മപരിശോധന നടത്തുന്നതിനും, ഫോട്ടോകോപ്പി ലഭിക്കുന്നതിനും നിശ്ചിത ഫോമിലുളള അപേക്ഷകൾ നിശ്ചിത ഫീസടച്ച് പരീക്ഷ എഴുതിയ സ്‌കൂളിലെ പ്രിൻസിപ്പലിന് സെപ്റ്റംബർ 30 നകം സമർപ്പിക്കണം. പുനർമൂല്യനിർണയത്തിന്  പേപ്പർ ഒന്നിന് 600 രൂപ. ഫോട്ടോകോപ്പിയ്ക്കായി പേപ്പർ ഒന്നിന് 400 രൂപ. സൂക്ഷ്മ പരിശോധനയ്ക്ക് പേപ്പർ ഒന്നിന് 200 രൂപ. അപേക്ഷാഫോമുകൾ ഹയർ സെക്കൻഡറി പോർട്ടലിൽ ലഭ്യമാണ്.

സ്‌പോട്ട് അഡ്മിഷന്‍
കാലിക്കറ്റ് സര്‍വകലാശാലയുടെ കേന്ദ്രീകൃത യു ജി അഡ്മിഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഐ എച്ച് ആര്‍ ഡി യുടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് അയലൂരില്‍ അപേക്ഷിക്കാം. ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ്, ബി എസ് സി ഇലക്ട്രോണിക്‌സ് എന്നീ കോഴ്‌സുകളില്‍ അഡ്മിഷന്‍ എടുക്കാന്‍ താത്പര്യമുള്ളവര്‍ ഈ മാസം 27-ാം തീയതി വൈകിട്ട് 4 മണിക്ക് മുമ്പായി കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്  9495069307, 8547005029, 0492324766

റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു
2022 ലെ പ്രൊഫഷണല്‍ ഡിഗ്രി ഇന്‍ നഴ്‌സിംഗ് ആന്റ് പാരാമെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചവരുടെ വിവിധ കാറ്റഗറി/ കമ്മ്യൂണിറ്റി, സംവരണം, ഫീസാനുകൂല്യം എന്നിവ ഉള്‍പ്പെടുത്തിയുള്ള താത്ക്കാലിക റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. നിശ്ചിത തീയതിക്കകം ആധികാരിക രേഖകള്‍ എല്‍.ബി.എസ്സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. റാങ്ക്‌ലിസ്റ്റിന്‍മേലുള്ള പരാതികള്‍ പരിഹരിച്ചുകൊണ്ടുള്ള അന്തിമ റാങ്ക് ലിസ്റ്റ് സെപ്റ്റംബര്‍ 24 ന് പ്രസിദ്ധീകരിക്കും. വിവരങ്ങള്‍ക്ക് 0471 2560363, 364.

Follow Us:
Download App:
  • android
  • ios