തിരുവനന്തപുരം: ഹയർസെക്കൻഡറി ഒന്നാംവർഷ ഇംപ്രൂവ്‌മെന്റ് തുല്യതാ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.keralaresults.nic.in ൽ പരീക്ഷാഫലം ലഭിക്കും. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കും നിശ്ചിത ഫോറങ്ങളിലുള്ള അപേക്ഷ നിശ്ചിത ഫീസടച്ച് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്‌കൂളിലെ പ്രിൻസിപ്പലിന് 16നകം സമർപ്പിക്കണം. പുനർമൂല്യനിർണ്ണയത്തിന് പേപ്പർ ഒന്നിന് 600 രൂപയും ഫോട്ടോകോപ്പിക്ക് 400 രൂപയും സൂക്ഷ്മപരിശോധനയ്ക്ക് 200 രൂപയുമാണ് ഫീസ്. അപേക്ഷാഫോം ഹയർ സെക്കൻഡറി പോർട്ടലിൽ ലഭിക്കും.