തിരുവനന്തപുരം: ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) കൊമേഴ്സ് (കാറ്റഗറി നമ്പർ 339/17) തസ്തികയുമായി ബന്ധപ്പെട്ട അവസാനഘട്ട അഭിമുഖം നവംബർ 4 മുതൽ പി.എസ്.സി. ആസ്ഥാന ഓഫീസിലും എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളിലും എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലാ ഓഫീസുകളിലും നടത്തും. ഒക്‌ടോബർ 7, 8, 9 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്നതും മാറ്റി വച്ചതുമായ അഭിമുഖത്തിലെ ഉദ്യോഗാർത്ഥികളെയും ഇതിൽ ഉൾപ്പെടുത്തും. 

7, 8, 9 തീയതികളിൽ തിരുവനന്തപുരം ആസ്ഥാന ഓഫീസിൽ അഭിമുഖത്തിൽ ഉൾപ്പെട്ടിരുന്ന ഉദ്യോഗാർത്ഥികൾ നവംബർ 4, 5 തീയതികളിൽ അതേസ്ഥലത്തും 7, 8, 9 തീയതികളിൽ എറണാകുളം റീജിയണൽ ഓഫീസിൽ അഭിമുഖം നിശ്ചയിച്ചിരുന്നവർ നവംബർ 4, 5, 6, 18, 19 തീയതികളിൽ അതേ സ്ഥലത്തും 7, 8, 9 തീയതികളിൽ കോഴിക്കോട് റീജിയണൽ ഓഫീസിൽ അഭിമുഖം നിശ്ചയിച്ചിരുന്നവർ നവംബർ 5, 6, 11, 12, 13, 18 തീയതികളിൽ അതേ സ്ഥലത്തും നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.