കേരള സർക്കാർ അംഗീകൃത സ്കൂളുകളിലെ ഹിന്ദി അധ്യാപക യോഗ്യതയായ ഡിപ്ലോമ ഇൻ എലിമെൻ്ററി എഡ്യൂക്കേഷൻ (D.El.Ed) കോഴ്സിന്റെ 2025-27 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.
പത്തനംതിട്ട: കേരള സർക്കാർ അംഗീകൃത സ്കൂളുകളിലെ ഹിന്ദി അധ്യാപക യോഗ്യത ആയ രണ്ട് വർഷത്തെ റെഗുലർ ഡിപ്ലോമ ഇൻ എലിമെൻ്ററി എഡ്യൂക്കഷൻ കോഴ്സിന് (D.El.Ed) 2025-27 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു, ഹിന്ദി പ്രചാര സഭകളുടെ അംഗീകൃത ഹിന്ദി കോഴ്സുകളോ ഡിഗ്രിയോ വിജയിച്ചവർക്ക് അപേക്ഷിക്കാം.
17 നും 35 നും ഇടക്ക് പ്രായപരിധി ബാധകമാണ്. പട്ടികജാതി, പട്ടികവർഗക്കാർക്കും പിന്നോക്ക വിഭാഗക്കാർക്കും സീറ്റ് സംവരണവും ഫീസ് ഇളവും ലഭിക്കും. പ്രിൻസിപ്പാൾ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ, പത്തനംതിട്ട ജില്ല എന്ന വിലാസത്തിൽ ബന്ധപ്പെടുക. കൂടുതൽ വിവരത്തിന് 8547126028, 9446321496, 04734-296496.
താൽക്കാലിക നിയമനം
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിന്റെ നിയന്ത്രണ പരിധിയിൽ ബാലരാമപുരം തേമ്പാമുട്ടത്ത് പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിൽ ഒഴിവുള്ള ഇംഗ്ലീഷ് & വർക്ക് പ്ലേയ്സ് സ്കിൽ താൽക്കാലിക അധ്യാപക തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദവും SET-യുമാണ് യോഗ്യത.
താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 9ന് രാവിലെ 10 മണിക്ക് സ്ഥാപന മേധാവി (പ്രിൻസിപ്പാൾ, സർക്കാർ വനിതാ പോളിടെക്നിക് കോളേജ്, തിരുവനന്തപുരം) മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.
