Asianet News MalayalamAsianet News Malayalam

കേരള മഹിള സമഖ്യ സൊസൈറ്റിയിൽ ഹൗസ് മദർ, കൗൺസിലർ വാക്ക് ഇൻ ഇന്റർവ്യൂ 30ന്

 കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഗേൾസ്‌ഹോമിലേക്ക് ഹൗസ് മദർ, കൗൺസിലർ തസ്തികകളിൽ 30ന് രാവിലെ 11ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

house mother and counsellor vacancies in Kerala mahila samakhya society
Author
Trivandrum, First Published Oct 19, 2021, 1:05 PM IST

തിരുവനന്തപുരം: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഗേൾസ്‌ഹോമിലേക്ക് ഹൗസ് മദർ, കൗൺസിലർ (House Mother, counsellor)   തസ്തികകളിൽ 30ന് രാവിലെ 11ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. അപേക്ഷകർ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം കരമന, കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ എത്തണം.

എം.എ സോഷ്യോളജി/ എം.എ സൈക്കോളജി/ എം.എ സോഷ്യൽവർക്ക് അണ് കൗൺസിലറിന്റെ യോഗ്യത. 25 വയസ്സ് പൂർത്തിയായിരിക്കണം. പ്രതിമാസം 17,500 രൂപ വേതനം ലഭിക്കും. ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്ലസ് ടു/ പ്രീഡിഗ്രി ആണ് ഹൗസ് മദറിന്റെ യോഗ്യത. പ്രതിമാസം 11,000 രൂപ വേതനം. ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ഇന്റർവ്യൂവിന് ഹാജരാകേണ്ട വിലാസം: കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കൽപന, കരമന, പി.ഒ, തിരുവനന്തപുരം- 695002, ഫോൺ: 0471-2348666.
 

Follow Us:
Download App:
  • android
  • ios