Asianet News MalayalamAsianet News Malayalam

കെ.ടെറ്റ്; പരീക്ഷാഫലം പ്രഖ്യാപിച്ചു; 33138 പേർ യോ​ഗ്യത നേടി; ഫലം പരിശോധിക്കേണ്ടതെങ്ങനെ?

നാലു കാറ്റഗറികളിലായി 1,24,996 പേർ പരീക്ഷയെഴുതിയതിൽ 33,138 പേർ യോഗ്യത പരീക്ഷ വിജയിച്ചു.
 

how to check KTET result sts
Author
First Published Feb 2, 2023, 9:18 AM IST

തിരുവനന്തപുരം: 2022 ഡിസംബർ 3, 4 തീയതികളിൽ നടന്ന കെ.ടെറ്റ് ഒക്ടോബർ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പരീക്ഷാഭവൻ വെബ്സൈറ്റിലും (www.pareekshabhavan.gov.in) www.ktet.kerala.gov.in ലും ഫലം ലഭിക്കും. നാലു കാറ്റഗറികളിലായി 1,24,996 പേർ പരീക്ഷയെഴുതിയതിൽ 33,138 പേർ യോഗ്യത പരീക്ഷ വിജയിച്ചു.

നാലു കാറ്റഗറികളിലായി ആകെ വിജയശതമാനം 26.51 ശതമാനം. കാറ്റഗറി I –ൽ 7,406 പേർ വിജയിച്ചു. വിജയശതമാനം 20.54 ശതമാനം. കാറ്റഗറി II -ൽ 11,956 പേർ വിജയിച്ചു. വിജയശതമാനം 35.44 ശതമാനം. കാറ്റഗറി III -ൽ 10,975 പേർ വിജയിച്ചു. വിജയശതമാനം 28.55 ശതമാനം. കാറ്റഗറി IV -ൽ 2,801 പേർ പരീക്ഷ വിജയിച്ചു. വിജയശതമാനം 16.71 ശതമാനം. പരീക്ഷ വിജയിച്ചവർ യോഗ്യത ഉറപ്പുവരുത്തുന്നതിനായി ബന്ധപ്പെട്ട അസൽ സർട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്കായി അവരവരുടെ പരീക്ഷാ സെന്റർ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ജില്ലാവിദ്യാഭ്യാസ ഓഫീസിൽ ഹാജരാകണം.

 

Follow Us:
Download App:
  • android
  • ios