ദില്ലി: ഭാഭ അറ്റോമിക് റിസർച്ച് സെന്ററിൽ 160 സ്റ്റൈപ്പൻഡറി ട്രെയിനി ഒഴിവ്. പരസ്യവിജ്ഞാപനനമ്പർ: 01/2020 (NRB). താരാപ്പൂർ, കൽപ്പാക്കം എന്നിവിടങ്ങളിലാണ് അവസരം.

കാറ്റഗറി- I (ഗ്രൂപ്പ് ബി)- 50, ഒഴിവുകൾ: മെക്കാനിക്കൽ- 13, ഇലക്ട്രിക്കൽ- 6, കെമിക്കൽ- 7, സിവിൽ- 13, ഇലക്ട്രോണിക്സ്- 3, ഇൻസ്ട്രുമെന്റേഷൻ- 4, കെമിസ്ട്രി- 4. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ. കെമിസ്ട്രി വിഭാഗത്തിൽ ഫിസിക്സും മാത്സും സബ്സിഡിയറിയായി കെമിസ്ട്രി ബിരുദം.

കാറ്റഗറി II (ഗ്രൂപ്പ് സി)- 106, ഒഴിവുകൾ: പ്ലാന്റ് ഓപ്പറേറ്റർ- 15, എ.സി. മെക്കാനിക്ക്- 1, ഫിറ്റർ- 45, വെൽഡർ- 5, ഇലക്ട്രീഷ്യൻ- 6, ഇലക്ട്രോണിക് മെക്കാനിക്ക്- 11, മെഷിനിസ്റ്റ്- 3, ഇൻസ്ട്രുമെന്റ് മെക്കാനിക്ക്- 13, വെൽഡർ- 1, മെക്കാനിക്ക് ഡീസൽ- 3, മെഷിനിസ്റ്റ് ഗ്രൈൻഡർ- 2, ലബോറട്ടറി അസിസ്റ്റന്റ്- 1.

യോഗ്യത: പത്താംക്ലാസും ബന്ധപ്പെട്ട തസ്തികയിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റും. പ്ലാന്റ് ഓപ്പറേറ്റർ തസ്തികയിൽ ഫിസിക്സ്/ കെമിസ്ട്രി/ എന്നീ വിഷയങ്ങൾ പഠിച്ച സയൻസ് പ്ലസ്ടു. ലബോറട്ടറി അസിസ്റ്റന്റ് തസ്തികയിൽ ഫിസിക്സ്/ കെമിസ്ട്രി/ എന്നീ വിഷയങ്ങൾ പഠിച്ച സയൻസ് പ്ലസ്ടു അല്ലെങ്കിൽ മാത്സ് വിഷയമായി പഠിച്ച പത്താംക്ലാസും ലബോറട്ടറി അസിസ്റ്റന്റ് ട്രേഡ് സർട്ടിഫിക്കറ്റും.

ഗ്രൂപ്പ് സി- 4 (ജനറൽ- 3, ഭിന്നശേഷി- 1), ഒഴിവുകൾ: ടെക്നീഷ്യൻ/സി (ബോയിലർ ഓപ്പറേറ്റർ)- 3, ടെക്നീഷ്യൻ/ബി (പെയിന്റർ)- 1. യോഗ്യത: പത്താംക്ലാസും ബന്ധപ്പെട്ട ട്രേഡ് സർട്ടിഫിക്കറ്റും. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.barc.gov.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 31.