Asianet News MalayalamAsianet News Malayalam

'ആയിരങ്ങളുടെ സ്വപ്നം, പ്രചോദനം'; 2009 ലെ സിവിൽ സർവ്വീസ് അഭിമുഖത്തിന്റെ കോൾലെറ്റർ പങ്കുവെച്ച് ഐഎഎസ് ഉദ്യോ​ഗസ്ഥൻ

ലക്ഷക്കണക്കിന് ഉദ്യോ​ഗാർത്ഥികളാണ് ഓരോ വർഷവും സിവിൽ സർവ്വീസ് പരീക്ഷക്കായി തയ്യാറെടുക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ പല ഉദ്യോ​ഗാർത്ഥികളുടെയും സ്വപ്നമാണ് ഈ ജോലി. 

ias officer shares image of his civil service exam interview call letter sts
Author
First Published Feb 2, 2023, 11:24 AM IST

ദില്ലി:  ഇന്ത്യയിലെ ഏറ്റവും ബുദ്ധിമുട്ടേറിയ പരീക്ഷകളിലൊന്നായിട്ടാണ് സിവിൽ സർവ്വീസ് പരീക്ഷയെ കണക്കാക്കുന്നത്. വർഷങ്ങൾ നീളുന്ന കഠിനാധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായിട്ടാണ് ഓരോ സിവിൽ സർവ്വീസ് ഉദ്യോ​ഗസ്ഥനും ആ പദവിയിലേക്കെത്തുന്നത്. ഒരു നിമിഷം പോലും പാഴാക്കാതെ പഠനത്തിന് വേണ്ടി മാത്രം മാറ്റിവെച്ച ദിവസങ്ങൾക്കൊടുവിലാണ് പരീക്ഷ എത്തിച്ചേരുന്നത്. ആദ്യ പരിശ്രമത്തിൽ  തന്നെ പരീക്ഷയെഴുതുന്ന ഉദ്യാ​ഗാർത്ഥികൾക്ക് സിവിൽ സർവ്വീസ് നേടിയെടുക്കാൻ സാധിച്ചെന്ന് വരില്ല. അങ്ങനെ സംഭവിക്കുമ്പോൾ വീണ്ടും പരിശ്രമം ആവശ്യമായി വരും. 

ലക്ഷക്കണക്കിന് ഉദ്യോ​ഗാർത്ഥികളാണ് ഓരോ വർഷവും സിവിൽ സർവ്വീസ് പരീക്ഷക്കായി തയ്യാറെടുക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ പല ഉദ്യോ​ഗാർത്ഥികളുടെയും സ്വപ്നമാണ് ഈ ജോലി. ഐഎഎസ് അല്ലെങ്കിൽ ഐപിഎസ് നേടാൻ കഠിനാധ്വാനം അത്യാവശ്യമാണ്. പല ഉദ്യോ​ഗസ്ഥരും ഈ നേട്ടത്തിലേക്കെത്താൻ തങ്ങൾ സ്വീകരിച്ച പഠനരീതികളെക്കുറിച്ചുള്ള വിശദാംശങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. അക്കൂട്ടത്തിൽ പെടുന്ന ഉദ്യോ​ഗാസ്ഥനാണ് അവനീഷ് ശരൺ ഐഎഎസ്. അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന കുറിപ്പുകൾ വൈറലാകാറുമുണ്ട്. 

ഏറ്റവുമൊടുവിൽ സിവിൽ സർവ്വീസ് പരീക്ഷ അഭിമുഖത്തിനായി ലഭിച്ച കോൾലെറ്ററാണ് അദ്ദഹം ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. 2009 ബാച്ച് ഐഎഎസ് ഉദ്യോ​ഗസ്ഥനാണ് അവനീഷ് ശരൺ. 2009 ഏപ്രിൽ 13 നായിരുന്നു അദ്ദേഹത്തിന്റെ ഇന്റർവ്യൂ. യുപിഎസ്‍സി ഉദ്യോ​ഗാർത്ഥികളെ സംബന്ധിച്ച് ഈ കോൾലെറ്റർ പ്രചോദനമാണെന്നാണ് ഇത് കണ്ട എല്ലാവരുടെയും പ്രതികരണം. 'ഇതുപോലെ ഒരെണ്ണം എന്റെ മെയിലിൽ എത്തുമെന്ന്  പ്രതീക്ഷയുണ്ട്' എന്നാണ് ഒരാളുടെ പ്രതികരണം. 

UPSC 2023 ലെ സിവിൽ സർവീസ് പരീക്ഷയുടെ വിജ്ഞാപനം പുറപ്പെടുവിച്ച അതേ ദിവസം തന്നെയാണ് അദ്ദേഹം ഈ കോൾലെറ്റർ പങ്കുവെച്ചിരിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്.  UPSC സിവിൽ സർവീസസ് പരീക്ഷ 2023-ന്റെ രജിസ്ട്രേഷൻ പ്രക്രിയ 2023 ഫെബ്രുവരി 1-ന് ആരംഭിച്ചു. പ്രിലിമിനറി, മെയിൻ, ഇന്റർവ്യൂ എന്നിവയാണ് സിവിൽ സർവ്വീസ് പരീക്ഷയുടെ പ്രധാനപ്പെട്ട മൂന്നു ഘട്ടങ്ങൾ. 

Read More: പൈലറ്റാകാൻ എന്തുചെയ്യണമെന്ന് അന്ന് കലാമിനോട് ചോദിച്ച പെൺകുട്ടി, കീർത്തന സ്വപ്നത്തെ എത്തിപ്പിടിച്ചതിങ്ങനെ...
 

Follow Us:
Download App:
  • android
  • ios