എല്ലാ വിധ കൊവിഡ് പ്രൊട്ടോക്കോളും പാലിച്ചു കൊണ്ടായിരിക്കണം ഉദ്യോ​ഗാർത്ഥികൾ പരീക്ഷക്ക് ഹാജരാകേണ്ടത്. 

ദില്ലി: ഐബിപിഎസ് ആർആർബി പ്രിലിംസ് അഡ്മിറ്റ് കാർഡ് (IBPS RRB Prelims Admit Card) പുറത്തിറക്കി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിം​ഗ് പേഴ്സണൽ സെലക്ഷൻ. ജൂലൈ 22 നാണ് അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചത്. ​ഗ്രൂപ്പ് എ ഓഫീസേഴ്സ് (സ്കെയിൽ 1) റിക്രൂട്ട്മെന്റിനുള്ള പ്രിലിംസ് പരീക്ഷ അഡ്മിറ്റ് കാർഡാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഐബിപിഎസ് ഔദ്യോ​ഗിക വെബ്സൈറ്റായ ibps.in. ൽ നിന്ന് ഉദ്യോ​ഗാർത്ഥികൾക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. 2022 ഓ​ഗസ്റ്റ് 28. സെപ്റ്റംബർ 3, സെപ്റ്റംബർ 4 എന്നീ തീയതികളിലാണ് പരീക്ഷ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിം​ഗ് എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് പരീക്ഷ. 45 മിനിറ്റാണ് പരീക്ഷ ദൈർഘ്യം. എല്ലാ വിധ കൊവിഡ് പ്രൊട്ടോക്കോളും പാലിച്ചു കൊണ്ടായിരിക്കണം ഉദ്യോ​ഗാർത്ഥികൾ പരീക്ഷക്ക് ഹാജരാകേണ്ടത്. 

ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെ?

ഔദ്യോഗിക സൈറ്റ് ibps.in സന്ദർശിക്കുക.
ഹോം പേജിൽ IBPS RRB Prelims Admit Card 2022 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ലോഗിൻ വിശദാംശങ്ങൾ നൽകി സമർപ്പിക്കുക ക്ലിക്കുചെയ്യുക.
നിങ്ങളുടെ അഡ്മിറ്റ് കാർഡ് സ്ക്രീനിൽ പ്രദർശിപ്പിക്കും.
അഡ്മിറ്റ് കാർഡ് പരിശോധിച്ച് പേജ് ഡൗൺലോഡ് ചെയ്യുക.
കൂടുതൽ ആവശ്യത്തിനായി അതിന്റെ ഹാർഡ് കോപ്പി സൂക്ഷിക്കുക.

ബോഡി ബിൽഡിങ്ങാണ് മെയിൻ'; നേട്ടങ്ങളുടെ വഴിയിൽ ആര്യ ശിൽപ

ഐ.എച്ച്.ആർ.ഡി: 11-ാം ക്ലാസ് പ്രവേശനം തീയതി നീട്ടി
കോട്ടയം: ഐ.എച്ച്.ആർ.ഡിയുടെ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ഈ അധ്യയന വർഷത്തെ 11-ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കേണ്ട തീയതി ജൂലൈ 30 വരെ നീട്ടി. അപേക്ഷയും അനുബന്ധരേഖകളും ഓഗസ്റ്റ് രണ്ടിന് വൈകിട്ട് മൂന്നിനകം ബന്ധപ്പെട്ട സ്ഥാപനമേധാവിക്ക് നൽകണം. വിശദവിവരത്തിന് വെബ്സൈറ്റ്: www.ihrd.ac.in