ഈ തസ്തികയുടെ അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിച്ചിട്ടുള്ളതിനാൽ  മൂല്യനിർണയം ആരംഭിക്കുന്നതിന് മറ്റു തടസ്സങ്ങളൊന്നുമില്ല. 

തിരുവനന്തപുരം: ഐസിഡിഎസ് സൂപ്പർവൈസർ പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയം വൈകില്ലെന്ന് പിഎസ്‍സി ചെയർമാൻ അറിയിച്ചു. കെഎഎസ് മൂല്യനിർണ്ണയം പൂർത്തിയായാൽ ഉടൻ ആരംഭിക്കുമെന്നാണ് അറിയിപ്പ്. ഐസിഡിഎസ് സൂപ്പർവൈസർ റാങ്ക് ലിസ്റ്റ് വൈകുന്നതുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു ചെയർമാൻ. ഈ തസ്തികയുടെ അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിച്ചിട്ടുള്ളതിനാൽ മൂല്യനിർണയം ആരംഭിക്കുന്നതിന് മറ്റു തടസ്സങ്ങളൊന്നുമില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾക്കു വിധേയമായി ജീവനക്കാരെ വിന്യസിച്ചാണ് മൂല്യനിർണയം ഉൾപ്പെടെയുള്ള പിഎസ്‌സിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. എങ്കിലും അവശ്യ സർവീസുകളിലേക്കുള്ള നിയമന ശുപാർശ, ഷോർട്/ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം എന്നിവ ഉൾപ്പെടെയുള്ള പ്രധാന നടപടികൾ കഴിയുന്നത്ര വേഗത്തിലാക്കാൻ ശ്രദ്ധിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും ചെയർമാൻ വ്യക്തമാക്കി.

തൃശ്ശൂർ പൂരം: ചടങ്ങുകൾ ഒരാനപ്പുറത്ത് നടത്താൻ അനുമതി തേടി പാറമേക്കാവ് ദേവസ്വം...