Asianet News MalayalamAsianet News Malayalam

ICSE : ഐസിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 99.38 % വിജയം, രണ്ടാം സ്ഥാനത്ത് രണ്ട് മലയാളികൾ, ഫലമറിയാം

cisce.org, results.cisce.org. എന്നീ സെറ്റുകളിൽ വഴി ഫലം ലഭ്യമാകും.  99.38 ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹരായി.

icse 12th exam results released
Author
Delhi, First Published Jul 24, 2022, 5:31 PM IST

ദില്ലി: ഐസിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. cisce.org, results.cisce.org. എന്നീ സെറ്റുകളിൽ വഴി ഫലം ലഭ്യമാകും.  99.38 ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹരായി. മെറിറ്റ് പൊസിഷനിൽ രണ്ടാം സ്ഥാനത്ത് രണ്ട് മലയാളികളാണ്. തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിലെ ശിവാനി എസ് പ്രഭു, ആദീഷ് ജോസഫ് എന്നിവരാണ് മെറിറ്റ് പൊസിഷനിൽ രണ്ടാം സ്ഥാനത്ത് എത്തിയത്.

ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. പത്താം ക്ലാസ് പരീക്ഷാഫലത്തില്‍ റെക്കോർഡ് വിജയശതാനമാണ് ഈക്കൂറി ഉണ്ടായത്. 99.97 ആണ് വിജയശതമാനം. നാല് വിദ്യാർത്ഥികൾക്ക് ഈക്കുറി ഒന്നാം റാങ്ക് ലഭിച്ചു. യുപി, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഇവർ. മലയാളിക്ക് അഭിമാനമായി തിരുവനന്തപുരം സെന്ററ് തോമസ് റെസിഡൻഷ്യൽ സ്കൂളിലെ ആതിര എസ് ജെ മെറിറ്റ്  പൊസിഷനിൽ രണ്ടാമത് എത്തി.

അതേസമയം, സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന തീയതി ഈ മാസം 25 വരെ നീട്ടിയതിന്‍റെ ആശ്വാസത്തിലാണ് സിബിഎസ്ഇ-ഐസിഎസ്ഇ വിദ്യാർത്ഥികൾ. കോടതി ഇടപെലിനെ തുടർന്നാണ് കഴിഞ്ഞ ദിവസം തീയതി നീട്ടി നൽകിയത്. സംസ്ഥാന സിലബസിൽ നിന്നും ഉപരിപഠന യോഗ്യത നേടിയ ഏറെക്കുറെ മുഴുവൻ പേരും ഓൺലൈൻ അപേക്ഷ നൽകിക്കഴിഞ്ഞു.

Also Read: പ്ലസ് വൺ പ്രവേശനം;അപേക്ഷ സമർപ്പിക്കാനുള്ള സമയം നീട്ടി

സമയപരിധി ഇനിയും നീട്ടാനാവില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാറിന്‍റെ നിലപാട്. ഓഗസ്റ്റ് 17ന് ക്ലാസ് തുടങ്ങിയാൽ പോലും 200 പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ണമാക്കാന്‍ പറ്റുമോ എന്ന് സംശയമാണ്. ശനിയാഴ്ച പ്രവര്‍ത്തി ദിനം ആക്കിയാല്‍ പോലും അങ്ങനെ സാധിക്കില്ല. ഇനിയും സമയം നീട്ടി നൽകാൻ ആവില്ല. സ്റ്റേറ്റ് സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ ഒരു മാസമായി പ്രവേശനത്തിന് കാത്തിരിക്കുകയാണ്. ഇനിയും സമയം അനുവദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. 

Follow Us:
Download App:
  • android
  • ios