തിരുവനന്തപുരത്തെ ഐ.എച്ച്.ആർ.ഡി റീജിയണൽ സെൻ്റർ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ കോഴ്സിനും ആവശ്യമായ യോഗ്യതയുള്ളവര്‍ക്ക് ജനുവരി 15 വരെ അപേക്ഷിക്കാവുന്നതാണ്.
തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരം മുട്ടട റീജിയണൽ സെൻ്റർ നടത്തുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, പി.ജി ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക് ആൻഡ് സെക്യൂരിറ്റി കോഴ്‌സ്, ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
ഡിഗ്രി യോഗ്യതയുള്ളവർക്ക് പി.ജി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സിലേക്കും ബി.ടെക്/ബി.എസ്.സി/ ബി.സി.എ/ എം.ടെക് /എം.സി.എ/ എം.എസ്.സി (സി.എസ്) യോഗ്യതയുള്ളവർക്ക് പി.ജി ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക് ആൻഡ് സെക്യൂരിറ്റി കോഴ്‌സിലേക്കും എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്‌സിലേക്കും പ്ലസ് ടു യോഗ്യതയുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സിലേക്കും എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് എന്നീ കോഴ്‌സിലേക്കും ജനുവരി 15 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഐച്ച് ആർ ഡി യുടെ റീജിയണൽ സെൻ്ററിൽ നേരിട്ടോ 0471 - 2550612, 9400519491 എന്നീ ഫോൺ നമ്പറിലോ ബന്ധപ്പെടുക.


