Asianet News MalayalamAsianet News Malayalam

Indian Navy Recruitment 2022 : ഇന്ത്യൻ നേവി റിക്രൂട്ട്മെന്റ്; 50 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

2022 ജനുവരി 27 മുതൽ അപേക്ഷ നടപടികൾ ആരംഭിക്കും. ഫെബ്രുവരി 10 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി

indian navy recruitment 2022application invited
Author
Delhi, First Published Jan 24, 2022, 3:16 PM IST

ദില്ലി:  ഇന്ത്യൻ നേവി (Indian Navy) 50 എസ്എസ്‍സി ഓഫീസേഴ്സിന് (എക്സിക്യൂട്ടീവ് ബ്രാഞ്ച് - ഐടി) വേണ്ടിയുള്ള നേവൽ ഓറിയന്റേഷൻ കോഴ്സിലേക്ക്  നിയമന വിജ്ഞാപനം പുറത്തിറക്കി. 2022 ജനുവരി 27 മുതൽ അപേക്ഷ നടപടികൾ ആരംഭിക്കും. ഫെബ്രുവരി 10 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഇന്ത്യൻ നേവിയുടെ ഔദ്യോ​ഗിക വെബ്സൈറ്റായ joinindiannavy.gov.in. യിലൂടെ താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക്  അപേക്ഷ സമർപ്പിക്കാം. 

എസ്എസ് സി ഓഫീസർ ഫോർ ഇൻഫർമേഷൻ ടെക്നോളജി (എക്സിക്യൂട്ടീവ് ബ്രാഞ്ച്), ഒഴിവുകളുടെ എണ്ണം 50, ശമ്പളസ്കെയിൻ - 56100-110700 ലെവൽ 10.  കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ കംപ്യൂട്ടർ എൻജിനീയറിങ്ങിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിഇ/ബിടെക് പൂർത്തിയാക്കിയിരിക്കണം. അല്ലെങ്കിൽ ഐടി അല്ലെങ്കിൽ എംഎസ്‌സി (കമ്പ്യൂട്ടർ / ഐടി) അല്ലെങ്കിൽ എംസിഎ അല്ലെങ്കിൽ എംടെക് (കമ്പ്യൂട്ടർ സയൻസ് / ഐടി) പ്രായപരിധി:  1997 02 ജൂലൈ നും  2003 നും ജനുവരി 1നും ഇടയിൽ ജനിച്ചവരായിരിക്കണം. 

അപേക്ഷിക്കേണ്ട വിധം താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് joinindiannavy.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി: ജനുവരി 27, 2022. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 10. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. 

Follow Us:
Download App:
  • android
  • ios