Asianet News MalayalamAsianet News Malayalam

പെട്രോൾ പമ്പ് ജീവനക്കാരനായ അച്ഛനും ഐഐടി വിദ്യാർത്ഥിയായ മകളും; ഈ വൈറൽ ഫോട്ടോക്ക് പിന്നിലെ കഥ...

പെട്രോൾ പമ്പ് ജീവനക്കാരായ രാജ​ഗോപാലും മകൾ ആര്യ രാജ​ഗോപാലുമാണിവർ. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഐഐടി കാൺപൂരിൽ ഉന്നത പഠനത്തിലാണ് ആര്യ. 

inspirational story about a father and daughter
Author
Trivandrum, First Published Oct 11, 2021, 3:18 PM IST

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത് വൈറലായ ഒരു ചിത്രമാണിത്. ഒരു പെട്രോൾ പമ്പിന് മുന്നിൽ, യൂണിഫോമിൽ നിൽക്കുന്ന ഒരച്ഛന്റെയും മകളുടെയും ചിത്രം. പെട്രോൾ പമ്പ് ജീവനക്കാരായ രാജ​ഗോപാലും മകൾ ആര്യ രാജ​ഗോപാലുമാണിവർ. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഐഐടി കാൺപൂരിൽ ഉന്നത പഠനത്തിലാണ് ആര്യ. മകൾക്ക് മികച്ച വിദ്യാഭ്യാസം നൽകാനായതിന്റെ അഭിമാനമുണ്ട് ഈ അച്ഛന്റെ മുഖത്ത്. കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹർദീപ് സിം​ഗ് പുരി ഉൾപ്പെടെയുള്ള പ്രശസ്തരായ വ്യക്തികൾ ഈ അച്ഛനും മകൾക്കും അഭിനന്ദനമർപ്പിച്ച് ട്വീറ്റ് ചെയ്തിരുന്നുവെന്ന് ദ് ഇൻഡ്യൻ എക്സ്പ്രസ് വാർത്തയിൽ വ്യക്തമാക്കുന്നു.  

Let me share an inspiring story of Arya, daughter of #IndianOil's customer attendant Mr. Rajagopalan. Arya has made us proud by securing entry in IIT Kanpur.

All the best and way to go Arya! pic.twitter.com/GySWfoXmQJ

— ChairmanIOC (@ChairmanIOCL) October 6, 2021

ഇന്ത്യൻ ഓയിൽ കോർപറേഷൻ ചെയർമാൻ ശ്രീകാന്ത് മാധവ് വൈദ്യ ഇവരെക്കുറിച്ചുള്ള വാർത്തയും ചിത്രവും സമൂഹമാധ്യമത്തിൽ പങ്കുവെച്ചതൊടെയാണ് ഈ അഭിമാന നിമിഷത്തെക്കുറിച്ച് പൊതുസമൂഹം അറിയുന്നത്. 'തന്റെ കഠിനാധ്വാനവും നേട്ടവും കൊണ്ട് പെട്രോളിയം കമ്പനിക്കാകെ അഭിമാനമാണ് ആര്യ രാജ​ഗോപാൽ' എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിനന്ദന വാചകങ്ങൾ. ആര്യക്ക് എല്ലാവിധ ആശംസകളും നേട്ടങ്ങളുമുണ്ടാകട്ടെ എന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു. 

ആ​ര്യയുടെ നേട്ടത്തെക്കുറിച്ചുളള വാർത്ത വൈറലായപ്പോൾ കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹർദീപ് സിം​ഗ് പുരിയുടെ ശ്രദ്ധയില്‍പെട്ടു. ഈ അച്ഛനും മകളും ഇന്നത്തെ ഇന്ത്യക്ക് പ്രചോദനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. 'ആര്യയെയും അച്ഛൻ രാജ​ഗോപാലിനെയും കുറിച്ചോർത്ത് രാജ്യത്തിന്റെ ഊർജ്ജമേഖലയുമായി ബന്ധപ്പെട്ട ഞങ്ങളെല്ലാവരും വളരെയധികം അഭിമാനിക്കുന്നു. ഈ അച്ഛനും മകളും പുതിയ ഇന്ത്യയുടെ പ്രചോദനവും മാതൃകയുമാണ്.' ഹർദീപ് സിം​ഗ് പുരി ട്വീറ്റിൽ കുറിച്ചു. പെട്രോളിയം ടെക്നോളജിയിൽ ബിരുദാനന്തരബിരുദ വിദ്യാർത്ഥിയാണ് ആര്യ. 

Heartwarming indeed.
Arya Rajagopal has done her father Sh Rajagopal Ji & indeed all of us associated with the country’s energy sector immensely proud.
This exemplary father-daughter duo are an inspiration & role models for Aspirational New India.
My best wishes.@IndianOilcl https://t.co/eiU3U5q5Mj pic.twitter.com/eDTGFhFTcS

— Hardeep Singh Puri (@HardeepSPuri) October 6, 2021

20 വർഷത്തിലേറെയായി കണ്ണൂർ ജില്ലയിലെ പയ്യന്നൂരിലെ പെട്രോൾ പമ്പ് ജീവനക്കാരനാണ് രാജ​ഗോപാൽ. ഐഒസി ഡീലേഴ്സിന്റെ സമൂഹമാധ്യമ ​ഗ്രൂപ്പുകളിലാണ് ഇവരുടെ ഈ ചിത്രം ആദ്യമായി എത്തുന്നത്. ഐഒസി ഔദ്യോ​ഗിക പേജ് ഈ ചിത്രം പങ്കുവെച്ചതോടെ സോഷ്യൽ മീഡിയയിൽ ഈ വാർത്ത വൈറലായി മാറി. കോഴിക്കോട് എൻഐടിയിൽ നിന്നുമാണ് ആര്യ ബിടെക് പൂർത്തിയാക്കിയത്. 

Follow Us:
Download App:
  • android
  • ios