Asianet News MalayalamAsianet News Malayalam

UPSC CSE : യുപിഎസ്‍സി തയ്യാറെടുപ്പിലാണോ? ഏകാ​ഗ്രതക്ക് ഭം​ഗം വരുത്തുന്ന എല്ലാം ഒഴിവാക്കുക; അനുപമ അഞ്ജലി ഐഎഎസ്

തുടർച്ചയായിട്ടുള്ള പഠനം ഏതൊരു വിദ്യാർത്ഥിയെയും ബോറടിപ്പിക്കും. അത് സാധാരണയാണ്. അതിനാൽ എപ്പോഴും ഉൻമേഷത്തോടെയിരിക്കാൻ പഠനത്തിനിടയിലെ ചെറിയ ഇടവേളകൾ സഹായിക്കും.

inspirational story of Anupana Anjali IAS
Author
Delhi, First Published Dec 11, 2021, 2:26 PM IST

രാജ്യത്തെ ഏറ്റവും കഠിനമായ പരീക്ഷകളിലൊന്നാണ് യൂണിയൻ പബ്ലിക് സർവീസസ് കമ്മീഷൻ (UPSC Exam) പരീക്ഷ. യുപിഎസ് സി പഠനത്തിൽ മെന്റൽ ഫിറ്റ്നെസ്സ് (Mental Fitness) ഒരു പ്രധാന ഘടകമാണെന്നിരിക്കെ, പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോ​ഗാർത്ഥി മാനസികമായും ശാരീരികമായും ആരോ​ഗ്യമുള്ളവരായിരിക്കണം. ശാരീരിക ക്ഷമത നിലനിർത്തുനന്ത് പോസിറ്റീവായി തുടരാൻ  സഹായിക്കും. മാനസികമായും ശാരീരികമായും ആരോഗ്യം നിലനിർത്തി യുപിഎസ്‌സി പരീക്ഷ പൂർത്തിയാക്കിയിരിക്കുകയാണ് (Anupama Anjali IAS) ഐഎഎസ് ഉദ്യോഗസ്ഥയായ അനുപമ അഞ്ജലി.  2018 ബാച്ച് ഐഎഎസ് ഓഫീസറാണ് അനുപമ. യുപിഎസ്‌സിയിൽ വിജയിക്കാൻ കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അവരുടെ കഥ പ്രചോദനമാണ്.

രണ്ടാമത്ത് പരിശ്രമത്തിലാണ് അഞ്ജലിക്ക് സിവിൽ സർവ്വീസ് നേടാൻ സാധിച്ചത്. മെക്കാനിക്കൽ എഞ്ചിനീയറിം​ഗിൽ ബിരുദധാരിയാണ് അഞ്ജലി.  തുടർച്ചയായിട്ടുള്ള പഠനം ഏതൊരു വിദ്യാർത്ഥിയെയും ബോറടിപ്പിക്കും. അത് സാധാരണയാണ്. അതിനാൽ എപ്പോഴും ഉൻമേഷത്തോടെയിരിക്കാൻ പഠനത്തിനിടയിലെ ചെറിയ ഇടവേളകൾ സഹായിക്കും. ഇത്തരം ഇടവേളകൾ വീണ്ടും പൂർവ്വാധികം ഊർജ്ജത്തോടെ പഠനം തുടരാൻ നിങ്ങളെ സഹായിക്കും. അതുപോലെ തന്നെ വ്യായാമം ചെയ്യുന്നതും ധ്യാനം പരിശീലിക്കുന്നതും നല്ലതാണെന്ന് അനുപമ പറയുന്നു.

ഭോപ്പാലിലെ ഐപിഎസ് ഉദ്യോ​ഗസ്ഥനാണ് അനുപമയുടെ അച്ഛൻ. സാമൂഹ്യപ്രവർത്തക കൂടിയാണ് അനുപമ അഞ്ജലി. യുപിഎസ് സി പരീക്ഷക്കുള്ള തയ്യാറെടുപ്പുകൾക്കിടയിൽ നെ​ഗറ്റീവ് ചിന്തകളും കടന്നുവരാമെന്ന് അനുപമ പറയുന്നു. ഈ സമയത്ത് വളരെ സമ്മർദ്ദത്തിലൂടെ കടന്നു പോകുന്ന ഉദ്യോ​ഗാർത്ഥികളുണ്ട്. എന്തൊക്കെ പ്രതിസന്ധികൾ നേരിടേണ്ടി വന്നാലും പോസിറ്റീവായി തുടരേണ്ടത് അത്യാവശ്യമാണ്. കാരണം പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെക്കണമെങ്കിൽ പോസിറ്റീവ് സമീപനം കൂടിയേ തീരൂ. നെ​ഗറ്റീവ് ചിന്തകളെ അതിജീവിക്കാതെ വിജയത്തിലെത്തുക അസാധ്യമാണ്. അതിനാൽ വിജയം ആ​ഗ്രഹിക്കുന്നവരെങ്കിൽ  സ്വയം പ്രചോദിപ്പിക്കുക. കഠിനാധ്വാനം ചെയ്ത് മുന്നോട്ട് പോകാനുള്ള  പ്രചോദനം അത്യാവശ്യമാണന്നും അനുപമ കൂട്ടിച്ചേർക്കുന്നു.

യുപിഎസ്‍സി പരീക്ഷക്ക് തയ്യാറെടുക്കുമ്പോൾ ഏകാ​ഗ്രതക്ക് തടസ്സം വരുത്തുന്ന കാര്യങ്ങളിൽ നിന്നെല്ലാം ഒഴിവായി പോകണം. കുടുംബാം​ഗങ്ങൾക്കൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും പാർട്ടിയിൽ പങ്കെടുക്കുന്നതിനേക്കാൾ പ്രാധാന്യം നൽകേണ്ടത് പഠനത്തിനാണ്. അതുപോലെ മറ്റ് ചടങ്ങുകളിലെ പങ്കെടുക്കലുകളും ഒഴിവാക്കുക. ഏകാ​ഗ്രതയോടും ശ്രദ്ധയോടും കൂടെ പഠിച്ചാൽ യുപിഎസ് സി നേടിയെടുക്കാൻ സാധിക്കുമെന്ന് അനുപമ അഞ്ജലി പറയുന്നു.  


 

Follow Us:
Download App:
  • android
  • ios