Asianet News MalayalamAsianet News Malayalam

International Anti-Corruption Day : ഡിസംബർ 9; അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം

2003 ഡിസംബറിലാണ് അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന്റെ ആദ്യചുവടുവെയ്പ് ഐക്യരാഷ്ട്രസഭ നടത്തിയത്‌. അഴിമതിക്കെതിരായ യുഎൻസിഎസി യുണൈറ്റഡ് നേഷൻസ് കൺവെൻഷൻ 2003 ഒക്ടോബർ 31-ന് രൂപീകരിച്ചു. 

international anti corruption day
Author
Delhi, First Published Dec 9, 2021, 12:49 PM IST

ദില്ലി: എല്ലാ വര്‍ഷവും ഡിസംബര്‍ ഒന്‍പതിനാണ്  അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനമായി ആചരിക്കുന്നത് (Anti-Corruption day). 2003-ല്‍ ചേര്‍ന്ന ഐക്യരാഷ്ട്രസംഘടനയുടെ (United Nations) കണ്‍വെന്‍ഷനിലാണ് അഴിമതിയ്‌ക്കെതിരെ സമൂഹത്തില്‍ ബോധവല്‍ക്കരണം നടത്തണം എന്ന ലക്ഷ്യത്തോടെ ഈ ദിനം അന്താരാഷ്ട്ര അഴിമതിവിരുദ്ധ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. അഴിമതിയിൽ നിന്ന് മുക്തി നേടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനാണ് ഡിസംബർ 9 അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം ആചരിക്കുന്നത്.  അഴിമതി സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള പുരോഗതിയെ തടസ്സപ്പെടുത്തുന്നു.

അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം: ചരിത്രവും പ്രാധാന്യവും
2003 ഡിസംബറിലാണ് അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന്റെ ആദ്യചുവടുവെയ്പ് ഐക്യരാഷ്ട്രസഭ നടത്തിയത്‌. അഴിമതിക്കെതിരായ യുഎൻസിഎസി യുണൈറ്റഡ് നേഷൻസ് കൺവെൻഷൻ 2003 ഒക്ടോബർ 31-ന് രൂപീകരിച്ചു. യുഎൻ അംഗരാജ്യങ്ങൾ ഒപ്പുവച്ച ഉടമ്പടിയാണ് യുഎൻഎസി. ക്രമസമാധാനം നടപ്പിലാക്കുന്നതിനായി അഴിമതി കുറയ്ക്കുന്നതിന് പ്രവർത്തിക്കാൻ സംസ്ഥാനങ്ങളിലെ അംഗങ്ങളെ നിയമപരമായി ബന്ധിപ്പിക്കുക എന്നതാണ് ഈ ഉടമ്പടിയുടെ ലക്ഷ്യം.

ലോകമെമ്പാടുമുള്ള ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടിയായിട്ടാണ് അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം സംഘടിപ്പിക്കുന്നത്. എല്ലാ ഏജൻസികളും അവരുടെ പ്രാദേശിക പങ്കാളികളുമായി ചേർന്ന് അഴിമതിക്കെതിരെ പോരാടുകയും ഈ പോരാട്ടത്തെ പ്രോത്സാഹിപ്പിക്കുകയും  വിവരങ്ങൾ കൈമാറുകയും ചെയ്യുന്നു. സർക്കാർ, സർക്കാരിതര സംഘടനകളും ദിനം ആചരിക്കുന്നു. സ്‌കൂളുകളിലും കോളേജുകളിലും കുട്ടികൾക്കായി എഴുത്ത്, പ്രസംഗം തുടങ്ങിയ നിരവധി പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.

അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം 2021: തീം
സംസ്ഥാനങ്ങൾ, സർക്കാർ ഉദ്യോഗസ്ഥർ, സിവിൽ സർവീസ് ഉദ്യോഗസ്ഥർ, നിയമപാലകർ, മാധ്യമ പ്രതിനിധികൾ, സ്വകാര്യ മേഖല, സിവിൽ സമൂഹം തുടങ്ങിയവർ ഉൾപ്പെടുന്ന ഓരോ വ്യക്തിയുടെയും അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ഉയർത്തിക്കാണിക്കുക എന്നതാണ് 2021 ലെ അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനത്തിന്റെ തീം.

ഈ ആഗോള പ്രശ്‌നത്തെ ഒന്നിച്ച് അഭിമുഖീകരിക്കേണ്ടത് രാജ്യങ്ങൾ മാത്രമല്ല.  സമൂഹത്തിൽ ദൃഢതയും സമഗ്രതയും പ്രോത്സാഹിപ്പിക്കുന്നതിന് അഴിമതി തടയുന്നതിനും ചെറുപ്പക്കാർക്കും പ്രായമായവർക്കും ഓരോ വ്യക്തിക്കും പങ്കുണ്ട്. ജനങ്ങൾക്ക് അഴിമതിക്കെതിരെ ശബ്ദമുയർത്താനും പറയാനും കഴിയുന്ന നയങ്ങളും സംവിധാനങ്ങളും നടപടികളും നിലവിലുണ്ടാകണം.
 

Follow Us:
Download App:
  • android
  • ios