തിരുവനന്തപുരം: റവന്യൂ ദുരന്തനിവാരണ വകുപ്പിന്റെ പരിശീലന സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ (ഐഎല്‍ഡിഎം) ഉരുള്‍പൊട്ടല്‍, ചുഴലിക്കൊടുങ്കാറ്റ് എന്നിവ സംബന്ധിച്ച് തയ്യാറാക്കുന്ന കൈപുസ്തകങ്ങളുടെ (മലയാളം) പ്രോജക്ടുകളിലേക്ക് ഇന്റേണ്‍ഷിപ്പിന് അവസരം. 

മൂന്ന് മാസത്തേക്ക് പ്രതിമാസം 12,000 രൂപ സ്‌റ്റൈപ്പെന്‍ഡോടെയാണ് ഇന്റേണ്‍ഷിപ്പ്. രണ്ട് ഒഴിവുകളാണുള്ളത്. ദുരന്തനിവാരണത്തില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ ildm.revenue@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ബയോഡേറ്റ സഹിതം 19നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്- https://ildm.kerala.gov.in/en ഫോണ്‍:9847984527.