Asianet News MalayalamAsianet News Malayalam

പ്രൊബേഷൻ സേവന പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ജൂലൈ അഞ്ച്

 ധനസഹായത്തിനു തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താവ് 200 രൂപ മുദ്ര പത്രത്തിൽ സാമൂഹ്യനീതി വകുപ്പുമായി മാനദണ്ഡങ്ങൾ സംബന്ധിച്ച കരാറിൽ ഏർപ്പെടണം. 

Invited applications for probation service plans
Author
Trivandrum, First Published Jun 23, 2021, 9:42 AM IST

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പ് വഴി നടപ്പാക്കുന്ന പ്രൊബേഷൻ സേവനങ്ങളുടെ ഭാഗമായി മുൻ കുറ്റവാളികൾ, പ്രൊബേഷണർമാർ, കുറ്റവാളികളുടെ ആശ്രിതർ എന്നിവർക്കുള്ള സ്വയംതൊഴിൽ ധനസഹായ പദ്ധതി, കുറ്റകൃത്യത്തിന് ഇരയായി മരണപ്പെട്ടവരുടെ ആശ്രിതരുടേയും ഗുരുതരമായി പരുക്കേറ്റവരുടേയും പുനരധിവാസ പദ്ധതി, കുറ്റകൃത്യത്തിന് ഇരയായവരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ധനസഹായ പദ്ധതി, തടവുകാരുടെ പെൺമക്കൾക്കുള്ള വിവാഹ ധനസഹായ പദ്ധതി എന്നിവയ്ക്കായി തിരുവനന്തപുരം ജില്ലയിലെ അർഹരായവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.

ചിറയിൻകീഴ്, വർക്കല താലൂക്കുകളിൽ താമസിക്കുന്നവർ ആറ്റിങ്ങൽ സിവിൽ സ്റ്റേഷന്റെ നാലാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രൊബേഷൻ ഓഫിസിലും (ഫോൺ: 0470 262 5456) ജില്ലയിലെ മറ്റു താലൂക്കുകളിൽ താമസിക്കുന്നവർ പൂജപ്പുരയിലെ ജില്ലാ പ്രൊബേഷൻ ഓഫിസലുമാണ് (ഫോൺ : 0471 2342786) അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാ ഫോം swd.kerala.gov.in എന്ന വെബ്‌സൈറ്റിലും തിരുവനന്തപുരം, ആറ്റിങ്ങൽ ജില്ലാ പ്രൊബേഷൻ ഓഫിസിലും ലഭിക്കും. അവസാന തീയതി ജൂലൈ അഞ്ച്. ധനസഹായത്തിനു തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താവ് 200 രൂപ മുദ്ര പത്രത്തിൽ സാമൂഹ്യനീതി വകുപ്പുമായി മാനദണ്ഡങ്ങൾ സംബന്ധിച്ച കരാറിൽ ഏർപ്പെടണം. ധനസഹായം ഗുണഭോക്താവിന്റെ അക്കൗണ്ട് വഴിയാകും വിതരണം ചെയ്യുകയെന്നും ജില്ലാ പ്രൊബേഷൻ ഓഫിസർ അറിയിച്ചു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios