ജൂനിയർ റിസർച് ഫെലോകൾക്ക് ആദ്യ രണ്ടുവർഷം പ്രതിമാസം 31,000 രൂപയും തുടർന്നുള്ള വർഷങ്ങളിൽ പ്രതിമാസം 35,000 രൂപയും സ്റ്റൈപൻഡ് ലഭിക്കും.
മുംബൈ: മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച് സെന്ററിൽ (ബാർക്) ജൂനിയർ റിസർച് ഫെലോകളെ ആവശ്യമുണ്ട്. ഫിസിക്കൽ, കെമിക്കൽ, ബയോളജിക്കൽ സയൻസസ് മേഖലകളിലായി 105 ഫെലോഷിപ്പുകൾ (ജെ.ആർ.എഫ്) ലഭ്യമാണ്. തെരഞ്ഞെടുക്കപ്പെടുന്നവർ ആണവോർജ വകുപ്പിനു കീഴിലെ കൽപിത സർവകലാശാലയായ ഹോമി ഭാഭാ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പിഎച്ച്.ഡിക്ക് രജിസ്റ്റർ ചെയ്യണം. അപേക്ഷകർ ഇന്ത്യൻ പൗരന്മാരായിരിക്കണം. പ്രായം 28 കവിയരുത്. ഒ.ബി.സിക്കാർക്ക് മൂന്നു വർഷവും പട്ടികജാതി/വർഗ വിഭാഗങ്ങളിൽ പെടുന്നവർക്ക് അഞ്ചു വർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവും പ്രായപരിധിയിൽ ഇളവുണ്ട്.
അക്കാദമിക് മികവോടെ അംഗീകൃത സർവകലാശാലയിൽനിന്നു ബി.എസ്സി (മൊത്തം 60 ശതമാനം മാർക്കിൽ കുറയരുത്), എം.എസ്സി (മൊത്തം 55 ശതമാനം മാർക്കിൽ കുറയരുത്) യോഗ്യത നേടിയിരിക്കണം. ഫൈനൽ യോഗ്യതപരീക്ഷകൾ എഴുതി ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. ഇൻറഗ്രേറ്റഡ് എം.എസ്സി, ബി.എസ്-എം.എസ് ഡ്യുവൽ ഡിഗ്രിയുള്ളവരെയും പരിഗണിക്കുന്നതാണ്. 2021 ജൂലൈ ഒന്നിനുമുമ്പ് യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. മേൽപറഞ്ഞ യോഗ്യതക്കു പുറമെ പ്രാബല്യത്തിലുള്ള UGC- CSIR-NET ഫെലോഷിപ്/JEST സ്കോർ/ICMR-JRF/ICAR-JRF/DBT-JRB ബയോടെക്നോളജി എലിജിബിലിറ്റി ടെസ്റ്റ്/GATE സ്കോർ (2019/2020-ഫിസിക്സ്, കെമിസ്ട്രി, ലൈഫ് സയൻസസ്, ബയോടെക്നോളജി) യോഗ്യതകൂടി നേടിയിരിക്കണം.
അപേക്ഷഫീസ് 500 രൂപ. വനിതകൾക്കും എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർക്കും ഫീസില്ല. വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം https://recruit.barc.gov.inൽ ലഭ്യമാണ്. അപേക്ഷ നിർദേശാനുസരണം ഓൺലൈനായി ജനുവരി 15നകം സമർപ്പിക്കണം. അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി വ്യക്തിഗത അഭിമുഖം/ദേശീയതല സ്ക്രീനിങ് ടെസ്റ്റ് നടത്തി തെരഞ്ഞെടുക്കും. ജൂനിയർ റിസർച് ഫെലോകൾക്ക് ആദ്യ രണ്ടുവർഷം പ്രതിമാസം 31,000 രൂപയും തുടർന്നുള്ള വർഷങ്ങളിൽ പ്രതിമാസം 35,000 രൂപയും സ്റ്റൈപൻഡ് ലഭിക്കും. ഫെലോഷിപ്പിന്റെ 24 ശതമാനം വീട്ടുവാടക ബത്തയായി ലഭിക്കും. പരമാവധി അഞ്ചു വർഷത്തേക്കാണ് ഫെലോഷിപ് ലഭിക്കുക.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Jan 5, 2021, 9:49 AM IST
Post your Comments