ഭരണപരമായ കാരണങ്ങളാല്‍ പരീക്ഷ മാറ്റിവെച്ചെന്ന അറിയിപ്പ് വന്നത്. പുതുക്കിയ പരീക്ഷാ തീയതി ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. 

ദില്ലി: ഐ.ടി.ബി.പി.എഫ് (ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്‌സ) കോണ്‍സ്റ്റബിള്‍ (ട്രേഡ്‌സ്മാന്‍) തസ്തികയിലേക്ക് നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചു. മാര്‍ച്ചിലേക്ക് നടത്താനിരുന്ന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് കഴിഞ്ഞയാഴ്ചയാണ് പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് ഭരണപരമായ കാരണങ്ങളാല്‍ പരീക്ഷ മാറ്റിവെച്ചെന്ന അറിയിപ്പ് വന്നത്. പുതുക്കിയ പരീക്ഷാ തീയതി ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

എഴുത്തു പരീക്ഷ, ശാരീരിക ക്ഷമതാ പരീക്ഷ, വൈദ്യ പരിശോധന, പ്രായോഗിക പരീക്ഷ, എന്നിവയുടെ അടിസ്ഥാനത്തിലാണ് 134 തസ്തികകളിലേക്കുള്ള നിയമനം നടത്തുക. പ്രായോഗിക പരീക്ഷയ്ക്ക് ശേഷം മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. മെറിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് സര്‍ട്ടിഫിക്കേറ്റ് വെരിഫിക്കേഷനും വൈദ്യ പരിശോധനയും നടത്തും. അതിന് ശേഷമാകും അവസാന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.