Asianet News MalayalamAsianet News Malayalam

മൂന്നാം വർഷം വിദേശത്ത് പഠിക്കാം; ജെയിൻ സെന്റർ ഫോർ ഗ്ലോബൽ സ്റ്റഡീസിൽ പുതിയ കോഴ്സുകൾ

അന്താരാഷ്ട്ര ബിരുദ പ്രോ​ഗ്രാമുകൾ അവതരിപ്പിച്ച് ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ജെയിൻ സെന്റർ ഫോർ ഗ്ലോബൽ സ്റ്റഡീസ്. കോഴ്സിന്റെ മൂന്നാം വർഷം യു.കെയിലും മറ്റു രാജ്യങ്ങളിലും പഠിക്കാം.

Jain Center for Global Studies UK Degree International Graduate Programs
Author
Kochi, First Published Jul 19, 2022, 10:27 AM IST

വിദേശ വിദ്യാഭ്യാസം എല്ലാവർക്കും പ്രാപ്യമാക്കാൻ ലക്ഷ്യമിട്ട് അന്താരാഷ്ട്ര ​ഗ്രാജ്വേറ്റ് പ്രോ​ഗ്രാമുകൾ അവതരിപ്പിച്ച് ജെയിൻ സെന്റർ ഫോർ ഗ്ലോബൽ സ്റ്റഡീസ്. യു.കെ ആസ്ഥാനമായ ഇന്റർനാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (ഐ.എസ്.ഡി.സി), സ്‌കോട്ടിഷ് ക്വാളിഫിക്കേഷൻ അതോറിറ്റി (എസ്.ക്യു.എ) എന്നിവയുമായി സഹകരിച്ചാണ് പ്രോ​ഗ്രാമുകൾ.

ഈ പ്രോ​ഗ്രാമുകളിൽ പ്രവേശനം നേടുന്നവർക്ക് മൂന്നാം വർഷ ബിരുദ പഠനം യു.കെയിലെയും മറ്റു വിദേശരാജ്യങ്ങളിലെയും മികച്ച യൂണിവേഴ്സിറ്റികളിൽ പൂർത്തീകരിക്കാൻ അവസരം ലഭിക്കും. ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുടെ ബികോം, ബി.ബി.എ പ്രോഗ്രാമുകളിലേക്കും ലാറ്ററൽ എൻട്രി നേടാം.

പ്ലസ് ടു കഴിഞ്ഞ് ഉന്നത പഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കാണ് പ്രവേശനത്തിന് അവസരം. വിദ്യാർത്ഥികൾക്ക് യുകെ സർവകലാശാലകളിൽ പഠിക്കാനും മികച്ച ജോലി സമ്പാദിച്ച് അവിടെ സ്ഥിരതാമസമാക്കാനുമുള്ള അവസരവും പ്രോ​ഗ്രാമുകൾ നൽകുന്നു - ജെയിൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് അധികൃതർ പറഞ്ഞു.

ഉയർന്ന ഫീസ് നിരക്ക് കാരണം പലർക്കും വിദേശ ബിരുദം അപ്രാപ്യമാണ്. എന്നാൽ ജെയിൻ സെന്റർ ഫോർ ഗ്ലോബൽ സ്റ്റഡീസ് കാമ്പസിൽ ആദ്യ രണ്ട് വർഷവും തുടർന്ന് മൂന്നാം വർഷം മാത്രം വിദേശത്തെ തെരഞ്ഞെടുക്കപ്പെട്ട യൂണിവേഴ്സിറ്റി കാമ്പസുകളിൽ പഠിച്ച് കോഴ്സ് പൂർത്തിയാക്കാമെന്നതാണ് ഈ പ്രോഗ്രാമുകളുടെ സവിശേഷത - ജെയിൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് ചെയർമാൻ ഡോ. ചെൻരാജ് റോയ്ചന്ദ് പറഞ്ഞു. 

ഈ കോഴ്സ് പഠിക്കുന്നതിലൂടെ ഫീസിനത്തിൽ നല്ലൊരു തുക ലാഭിക്കാം. യുകെയിലെ ഒരു വർഷത്തെ പഠനത്തിന് ശേഷം രണ്ട് വർഷം കൂടി പോസ്റ്റ് സ്റ്റഡി വർക് വിസ വഴി അവിടെ തുടരാം. ഇത് അവിടുത്തെ കമ്പനികളിൽ ജോലിയും അതിലൂടെ പിആർ നേടാനും സഹായിക്കും - ഡോ. ചെൻരാജ് റോയ്ചന്ദ് കൂട്ടിച്ചേർത്തു.

പ്രമുഖ സർവകലാശാലകളിൽ നിന്നും വിവിധ തൊഴിൽ മേഖലയ്ക്ക് അനുയോജ്യമായ ഡിഗ്രികളിലൂടെ ആഗോള അക്കാദമിക രംഗത്തിന്റെ ഭാഗമാകാൻ പഠിതാക്കൾക്ക് അവസരം ലഭിക്കുമെന്ന് ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ന്യൂ ഇനീഷ്യേറ്റിവ്‌സ് ഡയറക്ടർ ടോം എം ജോസഫ് പറഞ്ഞു.

യു.കെ ആസ്ഥാനമായ ഇന്റർനാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (ഐ.എസ്.ഡി.സി), സ്‌കോട്ടിഷ് ക്വാളിഫിക്കേഷൻ അതോറിറ്റി (എസ്.ക്യു.എ) എന്നിവയുമായി സഹകരിച്ചാണ് പ്രോ​ഗ്രാമുകൾ. ജെയിൻ സെന്റർ ഫോർ ഗ്ലോബൽ സ്റ്റഡീസ് കൊച്ചി നോളജ്പാർക്ക് കാമ്പസിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ പ്രൊ വൈസ് ചാൻസിലർ ഡോ ജെ. ലത, ജോയിന്റ് കണ്ട്രോളർ ഓഫ് എക്‌സാമിനേഷൻ കെ. മധുകുമാർ, ഐ.എസ്.ഡി.സി എക്സിക്യൂട്ടീവ് ഡയറക്ടർ തെരേസ ജേക്കബ്‌സ് തുടങ്ങിയവർ പങ്കെടുത്തു.

ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി ഉൾപ്പെടെ രണ്ട് യൂണിവേഴ്‌സിറ്റികൾ അടക്കം 80-ലേറെ സ്ഥാപനങ്ങളുള്ള ജെയിൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് 30 വർഷങ്ങളായി വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നു. നാക്ക് എ ഡബിൾ പ്ലസ് അംഗീകാരവും യു.ജി.സിയുടെ കാറ്റഗറി വൺ ഗ്രേഡഡ് ഓട്ടോണമിയും ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി ലഭിച്ചിട്ടുണ്ട്.
 

Latest Videos
Follow Us:
Download App:
  • android
  • ios