കേന്ദ്രസര്‍വകലാശാലയായ ജാമിയ മിലിയ ഇസ്ലാമിയ യു.ജി., പി.ജി., ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവര്‍ക്ക് ബിരുദ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.

യു.ജി.
ബി.എ.(ഓണേഴ്സ്): ഇംഗ്ലീഷ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, സൈക്കോളജി, ഇക്കണോമിക്സ് ബി.ബി.എ ബി.കോം (ഓണേഴ്സ്) *ബി.എസ്സി. (ഓണേഴ്സ്) ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ്. 
ബി.എ.(ഓണേഴ്‌സ്): ഹിന്ദി, സംസ്‌കൃതം, അറബിക്, പേര്‍ഷ്യന്‍, ഇസ്ലാമിക് സ്റ്റഡീസ്, ഉറുദു, കൊറിയന്‍ ലാംഗ്വേജ്.

ബി.എസ്‌സി.: ബയോ സയന്‍സസ്, ബയോടെക്നോളജി, ഏറോനോട്ടിക്സ് (മെക്കാനിക്കല്‍/ഏവിയോണിക്സ്), ബി.എസ്‌സി., ബി.എഫ്.എ., ബി.എ. എല്‍എല്‍.ബി. (ഓണേഴ്സ്), ബി.പി.ടി., ബി.എ./ബി.എസ്‌സി. (ഓണേഴ്സ്) ജോഗ്രഫി, ബി.വൊക്., ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ്, ബാച്ചിലര്‍ ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്മെന്റ്.

പി.ജി.
എം.എ, എം.എസ്‌സി., എം.എഫ്.എ., എം.സി.എ., എല്‍എല്‍.എം., എം.ബി.എ., എം.കോം.
പബ്ലിക് ഹെല്‍ത്ത്, കൗണ്‍സലിങ് സൈക്കോളജി എന്നിവയില്‍ അഡ്വാന്‍സ്ഡ് പി.ജി.ഡിപ്ലോമ, ചില ഡിപ്ലോമ പ്രോഗ്രാമുകള്‍ എന്നിവയിലേക്കും അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ മേയ് നാലിനകം www.jmicoe.in വഴി നല്‍കണം.