Asianet News MalayalamAsianet News Malayalam

ജെ.എന്‍.യു പ്രവേശന പരീക്ഷ ഒക്ടോബര്‍ 5 മുതല്‍; അഡ്മിറ്റ് കാര്‍ഡ് ഉടന്‍ പ്രസിദ്ധീകരിക്കും

 നേരത്തെ മേയ് 11 മുതല്‍ 14 വരെ നടത്താനിരുന്ന പരീക്ഷകള്‍ കോവിഡ് വ്യാപനത്തിന്റെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു. 
 

JNU entrance examination starts from October 5
Author
Delhi, First Published Sep 22, 2020, 9:11 AM IST


ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല പ്രവേശന പരീക്ഷകള്‍ ഒക്ടോബര്‍ 5 മുതല്‍ 8 വരെ നടത്തുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. അഡ്മിറ്റ് കാര്‍ഡ് എന്‍.ടി.എ വെബ്‌സൈറ്റില്‍ ഉടന്‍ പ്രസിദ്ധീകരിക്കും. പരീക്ഷാര്‍ഥികള്‍ക്ക് jnuexams.nta.nic.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. നേരത്തെ മേയ് 11 മുതല്‍ 14 വരെ നടത്താനിരുന്ന പരീക്ഷകള്‍ കോവിഡ് വ്യാപനത്തിന്റെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു. 

കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ചാകും പരീക്ഷകള്‍ നടത്തുകയെന്ന് എന്‍.ടി.എ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ പരീക്ഷാ ദിവസം അഡ്മിറ്റ് കാര്‍ഡിനു പുറമെ ഫോട്ടോയുള്ള തിരിച്ചറിയല്‍ കാര്‍ഡ്, അറ്റന്‍ഡന്‍സ് ഷീറ്റില്‍ ഒട്ടിക്കാനുള്ള ഫോട്ടോ എന്നിവ കരുതണം. റഫ് ഷീറ്റുകള്‍ പരീക്ഷാഹാളില്‍നിന്ന് ലഭ്യമാകും. ഇതും അഡ്മിറ്റ് കാര്‍ഡും ഇന്‍വിജിലേറ്റര്‍ക്ക് കൈമാറിയെ ശേഷംമാത്രമേ ഹാളില്‍നിന്ന് പുറത്തു കടക്കാവൂ. പരീക്ഷാ ടൈംടേബിളും വിശദമായ മാര്‍ഗനിര്‍ദേശങ്ങളും www.nta.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Follow Us:
Download App:
  • android
  • ios