Asianet News MalayalamAsianet News Malayalam

Job Fair : എംപ്ലോയ്മെന്റിന് കീഴിൽ 14 ജില്ലകളിലായി തൊഴിൽമേള; 20000ത്തിലധികം ഒഴിവുകള്‍ക്ക് സാധ്യത

എംപ്ലോയബിലിറ്റി സെന്ററുകളുടെ നേതൃത്വത്തിലുള്ള ജോബ് ഡ്രൈവ് ലക്ഷ്യ തൊഴിൽ മേളകളിലൂടെയും നിയുക്തി തൊഴിൽ മേളയിലൂടെയും ആയിരക്കണക്കിനാളുകൾക്ക് തൊഴിൽ ലഭിച്ചു കഴിഞ്ഞു.

Job fair all districts under employment
Author
Trivandrum, First Published Dec 8, 2021, 8:31 AM IST

തിരുവനന്തപുരം: കൊവിഡ് മഹാമാരിക്കിടെ (covid 19) അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് എംപ്ലോയ്മെന്റ് വകുപ്പിന്  (Employment Department) കീഴിൽ തൊഴിലവസരങ്ങളൊരുക്കുന്നു (Job Opportunities). സംസ്ഥാനത്തെ 14 ജില്ലകളിലായി  ഡിസംബർ, 2022 ജനുവരി മാസങ്ങളിൽ നടക്കുന്ന തൊഴിൽമേളകളിൽ (Job Fair) ആയിരത്തിലധികം തൊഴിൽദായകരും ഇരുപതിനായിരത്തിലധികം ഒഴിവുകളും പ്രതീക്ഷിക്കുന്നു.

കേന്ദ്ര-സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളിലെ ഒഴിവുകൾ നികത്തുന്നതിനോടൊപ്പം സ്വകാര്യമേഖലയിലെ അവസരങ്ങളും അഭ്യസ്തവിദ്യർക്ക് പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളാണ് തൊഴിൽ വകുപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. എംപ്ലോയബിലിറ്റി സെന്ററുകളുടെ നേതൃത്വത്തിലുള്ള ജോബ് ഡ്രൈവ് ലക്ഷ്യ തൊഴിൽ മേളകളിലൂടെയും നിയുക്തി തൊഴിൽ മേളയിലൂടെയും ആയിരക്കണക്കിനാളുകൾക്ക് തൊഴിൽ ലഭിച്ചു കഴിഞ്ഞു.

അക്കാദമിക് വിദ്യാഭ്യാസം കൊണ്ട് മാത്രം മികച്ച തൊഴിൽ നേടാൻ കഴിയില്ലെന്ന തിരിച്ചറിവിലാണ് കരിയർ ഡെവലപ്മെന്റ് സെന്ററുകൾ ആരംഭിക്കുകയും ഇവയുടെ  ആഭിമുഖ്യത്തിൽ എംപ്ലോയബിലിറ്റി സ്‌കീമുകളും സോഫ്റ്റ് സ്‌കില്ലുകളും പരിശീലിപ്പിക്കുകയും ചെയ്യുന്നത്. കരിയർ ഡെവലപ്മെന്റ് സെന്ററുകളിലൂടെ അഭ്യസ്തവിദ്യർക്ക് ആവശ്യമായ വ്യക്തിത്വവികസനത്തിന് പരിശീലനവും നൽകുന്നുണ്ട്. തൊഴിൽമേളയിൽ പങ്കെടുക്കുന്നതിന് ഉദ്യോഗദായകർക്കും ഉദ്യോഗാർഥികൾക്കും www.jobfest.gov.in ലൂടെ രജിസ്റ്റർ ചെയ്യാം.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
 കോഴിക്കോട് മാളിക്കടവ് ഗവ. വനിതാ ഐ.ടി.ഐയില്‍ കോസ്മറ്റോളജി ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ താത്കാലികമായി ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായി ഡിസംബര്‍ എട്ടിന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തുന്നു. യോഗ്യത - ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സിയും 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.എ.സിയും 1 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ ഡിപ്ലോമ. യോഗ്യരായവര്‍ വിദ്യാഭ്യാസ യോഗ്യത, ഐഡന്റിറ്റി, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകേണ്ടതാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

Follow Us:
Download App:
  • android
  • ios