ബ്രാഞ്ച് മാനേജർ, ഏജൻസി മാനേജർ, ജൂനിയർ സെയിൽസ് മാനേജർ തസ്തികകളിൽ നിയമനത്തിനായാണ് മേള.

തിരുവനന്തപുരം: തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ (NCSC for ST/STs) പട്ടികജാതി/വർഗ ഉദ്യോഗാർഥികൾക്കായി ഏപ്രിൽ 20ന് സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ജില്ലയിലാണ് ഒഴിവുകൾ. ബ്രാഞ്ച് മാനേജർ, ഏജൻസി മാനേജർ, ജൂനിയർ സെയിൽസ് മാനേജർ തസ്തികകളിൽ നിയമനത്തിനായാണ് മേള.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബ്രാഞ്ച് മാനേജർക്ക് ഏതെങ്കിലും വിഷയത്തിലെ ബിരുദവും 25-40 വയസ് പ്രായപരിധിയുമാണ് യോഗ്യത. ഏജൻസി മാനേജർക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദവും 25-40 വയസ് പ്രായപരിധിയും വേണം. ജൂനിയർ സെയിൽസ് മാനേജർക്ക് പ്ലസ് ടു ഉം 25-55 വയസ് പ്രായപരിധിയുമാണ് വേണ്ടത്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഏപ്രിൽ 17നകം https://forms.gle/KKxRiz2TKWUdgwVW8 എന്ന ലിങ്കിൽ രജിസ്റ്റർ ചയ്യണം. ഇന്റർവ്യൂവിനു ഹാജരാകേണ്ട സ്ഥലവും സമയവും എസ്.എം.എസിലൂടെ അറിയിക്കും. ഇന്റർവ്യൂ ദിവസം ബയോഡാറ്റയും സർട്ടിഫിക്കറ്റും ഹാജരാക്കണം. വിശദവിവരങ്ങൾക്ക് 'National Career Service Centre for SC/ST' എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ: 0471-2332113, 8304009409.