Asianet News MalayalamAsianet News Malayalam

തൃശൂർ ജില്ലയിൽ ട്രാൻസ്ജെൻഡേഴ്സ് വ്യക്തികൾക്ക് തൊഴിലവസരങ്ങൾ; വിശദാംശങ്ങളിവയാണ്...

ട്രാൻസ്ജെന്റർ വ്യക്തികൾക്കിടയിൽ തുല്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനായി ദേശീയ ആരോഗ്യ ദൗത്യം  ജില്ലയിൽ  ട്രാൻസ്ജെന്റർ വ്യക്തികളിൽ നിന്ന് ലിങ്ക് വർക്കർമാരെ തിരഞ്ഞെടുക്കുന്നു. 

job openings for transgenders
Author
Thrissur, First Published Aug 10, 2022, 3:45 PM IST

തൃശൂർ: ട്രാൻസ്ജെന്റർ വ്യക്തികൾക്കിടയിൽ തുല്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനായി ദേശീയ ആരോഗ്യ ദൗത്യം  ജില്ലയിൽ  ട്രാൻസ്ജെന്റർ വ്യക്തികളിൽ നിന്ന് ലിങ്ക് വർക്കർമാരെ തിരഞ്ഞെടുക്കുന്നു. 3 ഒഴിവുകളാണുള്ളത്. യോഗ്യത: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുവദിച്ചിട്ടുള്ള ഐഡന്റിറ്റി കാർഡുള്ള വ്യക്തിയായിരിക്കണം. പ്രായപരിധി: 18-40. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ്/ തുല്യത പാസായിരിക്കണം. സാമൂഹ്യ സേവന മേഖലയിൽ മൂന്ന് വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം. യോഗ്യരായ ട്രാൻസ്ജെന്റർ ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 17ന് രാവിലെ 10 മണിക്ക് വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസം, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളും ഇതിന്റെ  ഫോട്ടോകോപ്പിയുമായി  അഭിമുഖത്തിന് ഹാജരാകണം. ആരോഗ്യകേരളം ജില്ലാ ഓഫീസിലാണ് അഭിമുഖം. ഫോൺ:  0487-2325824.

കരാർ വ്യവസ്ഥയിൽ നിയമനം 

തൃശൂർ ഗവ.വൃദ്ധസദനത്തിലേയ്ക്ക് കരാർ വ്യവസ്ഥയിൽ ജെ പി എച്ച് എൻ, മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ തസ്തികകളിലേയ്ക്ക് അഭിമുഖം നടത്തുന്നു. മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർ എട്ടാം ക്ലാസ് പാസായിരിക്കണം. ജെപിഎച്ച്‌എൻ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർ  പ്ലസ്ടു യോഗ്യതയ്ക്കൊപ്പം ജെപിഎച്ച്‌എൻ പാസാകണം. രണ്ട് തസ്തികകളിലും ക്ഷേമ സ്ഥാപനങ്ങളിൽ പ്രവർത്തി പരിചയം ഉള്ളവർക്കും ജെറിയാട്രിക് പരിശീലനം ലഭിച്ചവർക്കും മുൻഗണന. പരമാവധി പ്രായപരിധി: 50,  അഭിമുഖത്തിൽ പങ്കെടുക്കുന്നവർ എല്ലാ രേഖകളുടെയും ഒറിജിനലും ഒരു കോപ്പിയും കൊണ്ട് വരണം. ആഗസ്റ്റ് 17ന്  രാവിലെ 11 മണിക്കാണ് അഭിമുഖം. ഫോൺ:  04872693734.

ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ 
 
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ ചാലക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് താല്‍പ്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. 2023 മാര്‍ച്ച് 31 വരെയാണ് നിയമനം. ബയോഡാറ്റ, യോഗ്യത, വയസ്, ജാതി എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം  ആഗസ്റ്റ് 11ന് രാവിലെ 10 മണിക്ക് ചാലക്കുടി ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസില്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം. ഫോണ്‍: 0480-2960400
 

Follow Us:
Download App:
  • android
  • ios