Asianet News MalayalamAsianet News Malayalam

പത്താം ക്ലാസുകാർക്ക് പോസ്റ്റ് ഓഫീസുകളിൽ ജോലി നേടാം; 40,889 ഡാക് സേവക്; അവസാന തീയതി ഫെബ്രുവരി 16

ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർക്ക് 12000 രൂപ മുതൽ 29380 രൂപ വരെ ലഭിക്കും. അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ/ഡാക്  സേവക് തസ്തികയിൽ നാലു മണിക്കൂറിന് 10000 രൂപ മുതൽ 24470 രൂപ വരെ ലഭിക്കും. 

job opportunities for sslc aspirants in post offices as Dak Sevak sts
Author
First Published Feb 2, 2023, 12:23 PM IST

തിരുവനന്തപുരം: തപാൽ  വകുപ്പിൽ ​ഗ്രാമീൺ ഡാക് സേവക് (ജിഡിഎസ്) നിയമനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ/ഡാക് സേവക് തസ്തികകളിലാണ് ഒഴിവുകൾ. രാജ്യത്താകെ 34 പോസ്റ്റൽ സർക്കിളുകളിലായി 40889 ഒഴിവുകളാണുള്ളത്. ഇതിൽ 2462 ഒഴിവുകൾ കേരള സർക്കിളിലാണ്. പത്താം ക്ലാസ് പാസ്സായവർക്കാണ് അവസരം. ഡിവിഷനുകൾ തിരിച്ചാണ് ഒഴിവുകൾ വിജ്ഞാപനം ചെയ്തിരിക്കുന്നത്. 

ജോലി ചെയ്യുന്ന സമയം കൂടി പരി​ഗണിച്ചാണ് ശമ്പളം നിശ്ചയിക്കുക. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർക്ക് 12000 രൂപ മുതൽ 29380 രൂപ വരെ ലഭിക്കും. അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ/ഡാക്  സേവക് തസ്തികയിൽ നാലു മണിക്കൂറിന് 10000 രൂപ മുതൽ 24470 രൂപ വരെ ലഭിക്കും. അപേക്ഷകർ മാത്തമാറ്റിക്സും ഇം​ഗ്ലീളും ഉൾപ്പെട്ടെ പത്താം ക്ലാസ് പരീക്ഷ പാസ്സായിരിക്കണം. പ്രാദേശിക ഭാഷയും ഒരു വിഷയമായി പഠിച്ചിരിക്കണം. കേരള, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ മലയാളമാണ് ഔ​ദ്യോ​ഗിക പ്രാദേശിക ഭാഷ. കംപ്യൂട്ടർ പരിജ്ഞാനം വേണം. സൈക്ലിം​ഗ് അറിഞ്ഞിരിക്കണം. ഉദ്യോ​ഗാർത്ഥികൾക്ക് മറ്റ് ജീവിതമാർ​ഗമുണ്ടായിരിക്കണം. 

18നും 40 നും ഇടയിലാണ് പ്രായപരിധി. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി കണക്കാക്കിയാണ് പ്രായം തീരുമാനിക്കുക. ഉയർന്ന പ്രായപരിധിയിൽ എസ് സി എസ് ടി വിഭാ​ഗത്തിന് 5 വർഷവും ഒബിസി വിഭാ​ഗത്തിന് മൂന്നു വർഷവും വയസ്സിളവ് ലഭിക്കും. ഇഡബ്ലിയുഎസ് വിഭാ​ഗത്തിന് വയസ്സിളവില്ല. ഭിന്നശേഷിക്കാർക്ക് 10 വർഷമാണ് വയസ്സിളവ്. ഭിന്നശേഷിക്കാരായ ഒബിസി വിഭാ​ഗക്കാർക്ക് 13 വർഷവും ഭിന്നശേഷിക്കാരായ എസ് എസി, എസ് ടി വിഭാ​ഗത്തിന് 15 വർഷവും ഇളവ് ലഭിക്കും. അപേക്ഷിക്കുമ്പോൾ പോസ്റ്റ് ഓഫീസുകളുടെ മുൻ​ഗണന രേഖപ്പെടുത്തണം. വിവരങ്ങൾക്ക് www.indiapostgdsonline.gov.in. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 16.

24 -ാമത്തെ വയസിൽ 1.4 കോടിക്ക് വീട് വാങ്ങി; സാറയുടെ സ്വപ്നവീട്ടിലേക്കുള്ള യാത്ര

Follow Us:
Download App:
  • android
  • ios