Asianet News MalayalamAsianet News Malayalam

ഉദ്യോഗാർത്ഥികളേ മികച്ച തൊഴിലവസരം; ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്‍റ്, അവസാന തീയതി സെപ്റ്റംബര്‍ 7, അവസരം യുകെയിൽ

അപേക്ഷകൾ അയയ്ക്കേണ്ട അവസാന തീയതി സെപ്തംബര്‍ 7. 

job opportunity in united kingdom applications invited
Author
First Published Sep 4, 2024, 4:39 PM IST | Last Updated Sep 4, 2024, 4:39 PM IST

തിരുവനന്തപുരം: യുകെയില്‍ തൊഴിലവസരം തേടുന്ന നഴ്സുമാര്‍ക്ക് സന്തോഷ വാര്‍ത്ത. യുകെ വെയില്‍സിലെ കാർഡിഫ് ആൻഡ് വെയ്ൽ യൂണിവേഴ്സിറ്റി ഹെൽത്ത് ബോർഡിലേക്ക് നഴ്സുമാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ് ഓണ്‍ലൈന്‍ അഭിമുഖം സംഘടിപ്പിക്കുന്നു. 

യോഗ്യത

CBTയോഗ്യതയുളള പീഡിയാട്രിക് ഐസിയു (PICU) സ്പെഷ്യാലിറ്റിയിലും  ട്രക്കിയോസ്റ്റമിയിലും പ്രവ്യത്തി പരിചയവും വേണം.  നഴ്സിങ്ങിൽ ബിരുദമോ (BSc) ഡിപ്ലോമയോ (GNM) വിദ്യാഭ്യാസ യോഗ്യതയും, ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം തെളിയിക്കുന്ന  IELTS/ OET യുകെ സ്കോറും ഉളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രസ്തുത സ്പെഷ്യാലിറ്റിയില്‍ ചുരുങ്ങിയത് ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയവും അനിവാര്യമാണ്.

അപേക്ഷകൾ അയയ്ക്കേണ്ട വിധം

 താല്‍പര്യമുള്ള ഉദ്യോഗാർത്ഥികൾ uknhs.norka@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലോ അവരുടെ ബയോഡാറ്റ, OET  /IELTS സ്കോർ കാര്‍ഡ് , യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകള്‍, പാസ്സ്പോർട്ടിന്റെ പകർപ്പ്, എന്നിവ  സഹിതം 2024 സെപ്റ്റംബര്‍ 07 നകം അപേക്ഷിക്കാവുന്നതാണ്. പ്രവൃത്തിപരിചയം സംബന്ധിക്കുന്ന വിശദാംശങ്ങള്‍ ബയോഡാറ്റയില്‍ ഉള്‍പ്പെടുത്തിയിരിക്കണം. 

ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്. വിസ അപേക്ഷകൾ, യാത്രാ ക്രമീകരണങ്ങൾ, താമസസൗകര്യം എന്നിവ ഉൾപ്പെടെയുള്ള റിക്രൂട്ട്‌മെന്‍റ് പ്രക്രിയയിലുടനീളം നോര്‍ക്ക റൂട്ട്സിന്റെ പിന്തുണയും ലഭ്യമാണ്. 

Read Also - സൗദി അറേബ്യയിൽ തൊഴിലവസരം; പ്രായപരിധി 55 വയസ്സ്, നിരവധി ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios