കണ്ണൂര്‍ ഗവ വനിതാ ഐടിഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്

തിരുവനന്തപുരം: കണ്ണൂര്‍ ഗവ വനിതാ ഐടിഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെ എംബിഎ/ബിബിഎ ബിരുദം, ഡിജിടി സ്ഥാപനങ്ങളില്‍ നിന്നുള്ള ടിഒടി ഹ്രസ്വകാല കോഴ്സ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 28ന് രാവിലെ 10.30 ന് തോട്ടട ഗവ. വനിത ഐ ടി ഐയില്‍ നേരിട്ട് ഹാജരാവുക. ഫോണ്‍: 0497-2835987.

അക്കാഡമിക് അസിസ്റ്റന്റ് നിയമനം
ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്‌സ്) ഹെഡ് ഓഫീസിൽ അക്കാഡമിക് അസിസ്റ്റന്റിന്റെ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 60 ശതമാനം മാർക്കോടെ എം.കോം (റഗുലർ) പാസായിരിക്കണം. 01.01.2022-ൽ 36 വയസ് കവിയാൻ പാടില്ല. (നെറ്റ് യോഗ്യതയുള്ളവർക്കും, യു.ജി./പി.ജി. ക്ലാസ്സുകളിൽ അധ്യാപന പരിചയമുള്ളവർക്കും മുൻഗണന). 15,000 രൂപയാണ് പ്രതിമാസ വേതനം. ഡയറക്ടർ കിറ്റ്‌സിന്റെ പേരിൽ മാറാവുന്ന 500 രൂപയുടെ ഡി.ഡി സഹിതം ഡയറക്ടർ, കിറ്റ്‌സ്, തൈക്കാട്, തിരുവനന്തപുരം -14 എന്ന വിലാസത്തിൽ ഫെബ്രുവരി ഒന്നിന് മുമ്പ് അയയ്ക്കണം. വിശദ വിവരങ്ങൾക്ക്: 0471 2329539, 2329468.