Asianet News MalayalamAsianet News Malayalam

അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ സെന്ററിൽ ഒഴിവുകൾ; വെറ്റിനറി സയൻസ് ബിരുദധാരികൾക്ക് അവസരം

ജില്ലയിലെ ബാലുശ്ശേരി അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ സെന്ററിലേക്ക് (എബിസി) വിവിധ തസ്തികളിലേക്ക് താല്‍ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. 

job vacancies in animal birth control centre
Author
First Published Sep 17, 2022, 12:51 PM IST

കോഴിക്കോട്: ജില്ലയിലെ ബാലുശ്ശേരി അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ സെന്ററിലേക്ക് (എബിസി) വിവിധ തസ്തികളിലേക്ക് താല്‍ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വെറ്ററിനറി സര്‍ജന്‍-യോഗ്യത: വെറ്ററിനറി സയന്‍സില്‍ ബിരുദം. അഭിമുഖം സെപ്തംബര്‍ 22ന് പകല്‍ 11 മണി, ശമ്പളം: 44020. ഓപ്പറേഷന്‍ തീയേറ്റര്‍ സഹായി-യോഗ്യത: വി.എച്ച്.എസ്.സി (ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ്). അഭിമുഖം സെപ്തംബര്‍ 22ന് പകല്‍ 11 മണി. ശമ്പളം: 25,000. അനിമല്‍ ഹാന്‍ഡേഴ്‌സ്- യോഗ്യത: കായിക ശേഷി.  അഭിമുഖം സെപ്തംബര്‍ 22ന് ഉച്ചയ്ക്ക് രണ്ടുമണി. ശമ്പളം: 20,000. ഡോഗ് കാച്ചര്‍- യോഗ്യത: കായിക ശേഷി. അഭിമുഖം സെപ്തംബര്‍ 23ന് പകല്‍ 11 മണി.ശമ്പളം: ഒരു നായയ്ക്ക് 300 രൂപ. ക്ലീനിംഗ് സ്റ്റാഫ്- യോഗ്യത:കായിക ശേഷി. അഭിമുഖം സെപ്തംബര്‍ 23ന് ഉച്ചയ്ക്ക് രണ്ടുമണി. ശമ്പളം: 12,000. താല്‍പര്യമുളളവര്‍ വെള്ളകടലാസില്‍ തയ്യാറാക്കിയ ബയോഡാറ്റ സഹിതം കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതാണ്. ഫോണ്‍- 0495 2768075.

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം
  
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ സെപ്റ്റംബര്‍ 17 ന് രാവിലെ 10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള വിവിധ തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ടീച്ചര്‍ - ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്, ഫിസിക്‌സ്, ടീച്ചിങ്ങ് അസിസ്റ്റന്റ് -ഇംഗ്ലീഷ്, സയന്‍സ്, സോഷ്യല്‍ സയന്‍സ് (യോഗ്യത ബിരുദാനന്ത ബിരുദം), ടെലി കൗണ്‍സിലര്‍, സോഷ്യല്‍ മീഡിയ കണ്‍സെപ്റ്റ് ഡവലപ്പര്‍, ബിസിനസ്സ് ഡവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ്, പ്രോസസ്സിംഗ് എക്‌സിക്യൂട്ടീവ്, മാര്‍ക്കറ്റിങ്ങ് എക്‌സിക്യൂട്ടീവ്, അസിസ്റ്റന്റ് മാര്‍ക്കറ്റിങ്ങ് മാനേജര്‍, കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ് (യോഗ്യത: ബിരുദം), ബില്ലിങ്ങ് (യോഗ്യത: ബി.കോം). ഗ്രാഫിക്‌സ് ഡിസൈനര്‍, എസ്.ഇ.ഒ അനലിസ്റ്റ് (യോഗ്യത: ബിരുദം / ഡിപ്ലോമ), ലോണ്‍ ഓഫീസര്‍, ഔട്ട്‌ഡോര്‍ മാര്‍ക്കറ്റിങ്ങ്, റിസപ്ഷനിസ്റ്റ് കം ടെലികോളര്‍, വീഡിയോ എഡിറ്റര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംങ്ങ് എക്‌സിക്യൂട്ടീവ്  (യോഗ്യത: പ്ലസ് ടു), അക്കൗണ്ടന്റ് (യോഗ്യത: പ്ലസ്ടൂ വിത്ത് ടാലി) ഷോറൂം സെയില്‍സ് എക്‌സിക്യൂട്ടീവ്, ഫ്‌ളോര്‍ സെയില്‍സ് മാനേജര്‍, ഫീല്‍ഡ് അസിസ്റ്റന്റ് (യോഗ്യത: പത്താം തരം) തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റ തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0495  2370176.


 

Follow Us:
Download App:
  • android
  • ios