സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് കേഡർ ഓഫിസർ തസ്തികകളിൽ 68 ഒഴിവ്. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. 

ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് കേഡർ ഓഫിസർ തസ്തികകളിൽ 68 ഒഴിവ്. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. ഓൺലൈൻ വഴി സെപ്റ്റംബർ 2 വരെ അപേക്ഷിക്കാം. അസിസ്റ്റന്റ് മാനേജർ–എൻജിനീയർ സിവിൽ (36 ഒഴിവ്), അസിസ്റ്റന്റ് മാനേജർ–എൻജിനീയർ ഇലക്ട്രിക്കൽ (10), ഡപ്യൂട്ടി മാനേജർ–അഗ്രി സ്പെഷൽ (10), റിലേഷൻഷിപ് മാനേജർ–ഒഎംപി (6), അസിസ്റ്റന്റ് മാനേജർ–മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ (4), പ്രൊ‍ഡക്ട് മാനേജർ–ഒഎംപി (1), സർക്കിൾ ഡിഫൻസ് ബാങ്കിങ് അഡ്വൈസർ (1) തസ്തികകളിലാണ് അവസരം. ജോലിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.