ദില്ലി: ജോയിന്റ് സീറ്റ് അലോക്കേഷന്‍ അതോറിറ്റി (ജോസ) കൗണ്‍സിലിങ്ങിനുള്ള ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജോസ രജിസ്‌ട്രേഷന്‍ നടപടികള്‍ ഒക്ടോബര്‍ ആറിന് ആരംഭിച്ച് ഒക്ടോബര്‍ 15ന് അവസാനിച്ചിരുന്നു. കൗണ്‍സിലിങ്ങിനായി രജിസ്റ്റര്‍ ചെയ്തിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അലോട്ട്‌മെന്റ് ഫലം josaa.nic.in ല്‍ പരിശോധിക്കാവുന്നതാണ്. ആദ്യ അലോട്ട്‌മെന്റില്‍ പേരു വന്നിട്ടുള്ളവര്‍ ഓണ്‍ലൈനായി ഫീസടയ്ച്ചതിന് ശേഷം ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യണം. 

ഒക്ടോബര്‍ 19 വരെ രേഖകള്‍ അപ്ലോഡ് ചെയ്യാന്‍ സമയമുണ്ട്. ഈ വര്‍ഷം ആറ് റൗണ്ട് അലോട്ട്‌മെന്റ് മാത്രമേയുണ്ടാവുകയുള്ളൂ. മുന്‍കാലങ്ങളില്‍ 7 റൗണ്ടുകളുണ്ടായിരുന്നു. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നത് അധികം വൈകാതിരിക്കാനാണ് ഒരു റൗണ്ട് വെട്ടിക്കുറച്ചത്. ദീപാവലിക്ക് മുമ്പ് പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനം.