കൊല്ലം: കൊല്ലം ചവറയിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ 54 ഒഴിവുകളുണ്ട്. വിവിധ ട്രേഡുകളിലെ ജൂനിയർ ടെക്നീഷ്യൻ ട്രെയിനികളുടെ 53 ഒഴിവുകളും സേഫ്റ്റി ഓഫീസറുടെ ഒരു ഒഴിവുമാണുള്ളത്. ട്രെയിനികൾക്ക് ഒരു വർഷത്തേക്കാണ് പരിശീലനം. പരിശീലനം പൂർത്തിയാക്കുന്നവരെ സ്ഥിരമായി നിയമിക്കും.

ജൂനിയർ ടെക്നീഷ്യൻ ട്രെയിനി (സിവിൽ/ ഇ.ഡി.പി.) 2, യോഗ്യത: അംഗീകൃത ത്രിവത്സര ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിങ്/ കംപ്യൂട്ടർ ഹാർഡ്വേർ മെയിന്റനൻസ്.
ജൂനിയർ ഓപ്പറേറ്റർ ട്രെയിനി- 34, യോഗ്യത: 60 ശതമാനം മാർക്കോടെ കെമിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ കെമിസ്ട്രിയിൽ ബിരുദം.
ജൂനിയർ ബോയിലർ കം യൂട്ടിലിറ്റി ഓപ്പറേറ്റർ ട്രെയിനി- 2, യോഗ്യത: മ. മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ, ഒന്നാംക്ലാസോടെയോ രണ്ടാംക്ലാസോടെയോ ബോയിലർ അറ്റൻഡന്റ് സർട്ടിഫിക്കറ്റ് ഓഫ് കോംപിറ്റൻസി അല്ലെങ്കിൽ യ. എസ്.എസ്.എൽ.സി., ഫിറ്റർ ട്രേഡിൽ ഐ.ടി.ഐ., ഒന്നാംക്ലാസോടെയോ രണ്ടാംക്ലാസോടെയോ ബോയിലർ അറ്റൻഡന്റ് സർട്ടിഫിക്കറ്റ് ഓഫ് പ്രൊഫിഷ്യൻസി.
ജൂനിയർ ടെക്നീഷ്യൻ വെൽഡർ ട്രെയിനി- 5, യോഗ്യത: എസ്.എസ്.എൽ.സി., വെൽഡർ ട്രേഡിൽ ഐ.ടി.ഐ.
ജൂനിയർ ടെക്നീഷ്യൻ ഫിറ്റർ ട്രെയിനി- 8, യോഗ്യത: എസ്.എസ്.എൽ.സി., ഫിറ്റർ ട്രേഡിൽ ഐ.ടി.ഐ.
ജൂനിയർ ടെക്നീഷ്യൻ മെഷിനിസ്റ്റ് ട്രെയിനി- 2, യോഗ്യത: ഡിപ്ലോമ ഇൻ മെക്കാനിക്കൽ എൻജിനീയറിങ്/ എസ്.എസ്.എൽ.സി.യും മെഷിനിസ്റ്റ് അല്ലെങ്കിൽ ടർണർ ട്രേഡിൽ ഐ.ടി.ഐ.യും.
സേഫ്റ്റി ഓഫീസർ- 1, യോഗ്യത: a. എൻജിനീയറിങ്/ ടെക്നോളജി ബിരുദം, സൂപ്പർവൈസറി തസ്തികയിൽ ഫാക്ടറിയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ b. ഫിസിക്സ്/ കെമിസ്ട്രി ബിരുദം, സൂപ്പർവൈസറി തസ്തികയിൽ ഫാക്ടറിയിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ c. എൻജിനീയറിങ്/ ടെക്നോളജി ഡിപ്ലോമ, ഇൻഡസ്ട്രിയൽ സേഫ്റ്റിയിൽ അംഗീകൃത ബിരുദം/ ഡിപ്ലോമ, മലയാളത്തിൽ പ്രാവീണ്യം.

36 വയസ്സ് ആണ് പ്രായപരിധി. നിയമാനുസൃത ഇളവുകളുണ്ടായിരിക്കും. ജൂനിയർ ടെക്നീഷ്യൻ ട്രെയിനി തസ്തികകളിലെ 26 വയസ്സ് ആണ് പ്രായപരിധി. നിയമാനുസൃത വയസ്സിളവുണ്ടാകും). 10000 രൂപ സ്റ്റൈപെൻഡ് ലഭിക്കും. വിശദവിവരങ്ങൾ www.kmml.com എന്ന വെബ്സൈറ്റിലുണ്ട്. സിവിൽ, ഇ.ഡി.പി. വിഭാഗങ്ങളിലെ ജൂനിയർ ടെക്നീഷ്യൻ ട്രെയിനി, സേഫ്റ്റി ഓഫീസർ എന്നീ തസ്തികകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 12. മറ്റ് തസ്തികകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 19.