Asianet News MalayalamAsianet News Malayalam

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (മെയിൻസ്) പരീക്ഷാ പരിശീലനം

22 മുതൽ ഒന്നര മാസം ഓൺലൈനായി ക്ലാസുകൾ ക്രമീകരിച്ച് പരിശീലനം നൽകും.

KAS examination mains exam training
Author
Trivandrum, First Published Sep 17, 2020, 8:35 AM IST

തിരുവനന്തപുരം: സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ തിരുവനന്തപുരം മണ്ണന്തല അംബേദ്കർ ഭവനിലുള്ള കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി സെപ്റ്റംബർ 22ന് ആരംഭിക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് മെയിൻസ് പരീക്ഷാ പരിശീലന ക്ലാസിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 22 മുതൽ ഒന്നര മാസം ഓൺലൈനായി ക്ലാസുകൾ ക്രമീകരിച്ച് പരിശീലനം നൽകും.

അപേക്ഷാഫോം www.ccek.org/ www.kscsa.org എന്നിവയിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.  ഓൺലൈനായി ഫീസടയ്ക്കാനുള്ള സൗകര്യം വെബ്‌സൈറ്റിൽ ലഭ്യമാണ്.  പൂരിപ്പിച്ച അപേക്ഷയും ഓൺലൈനായി ഫീസ് ഒടുക്കിയ ഇ-രസീതിന്റെ പകർപ്പും directorccek@gmail.com ലേക്ക് സെപ്റ്റംബർ 21ന് മുമ്പ് അയക്കണം.  5950 രൂപയാണ് ഫീസ്.  കൂടുതൽ വിവരങ്ങൾക്ക്: 8281098862, 8281098863.

Follow Us:
Download App:
  • android
  • ios