തിരുവനന്തപുരം: കേരള എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷകൾക്ക് അപേക്ഷിച്ചിട്ടുള്ളവർക്ക് (KEAM2020) പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം വരുത്താൻ അവസരം. ജൂൺ മാസം 27 ന് വൈകുന്നേരം നാലുമണി വരെയാണ് അതിനുള്ള സമയം അനുവദിച്ചിരിക്കുന്നത്. www.cee.kerala.gov.in എന്ന വെബ്സൈറ്റ് വഴി 'KEAM2020 Candidate Portal ൽ 'candidate login'ലിങ്കിലൂടെ ആപ്ലിക്കേഷൻ നമ്പർ, പാസ്‌വേർഡ് എന്നിവ നൽകി ഹോം പേജിൽ പ്രവേശിച്ച് ' Change Examination Centre' ലിങ്ക് വഴി പരീക്ഷാകേന്ദ്രം മാറ്റാം. 

പരീക്ഷാ കേന്ദ്രം മാറ്റുന്നതിന് അധിക ഫീസ് അടയ്ക്കേണ്ടി വരികയാണെങ്കിൽ ഓൺലൈൻ വഴി മാത്രമേ അടയ്ക്കാൻ കഴിയൂ.  ഇതിനുള്ള അവസരം പിന്നീട് നൽകുമെന്നാണ് റിപ്പോർട്ട്.  പരീക്ഷാ കേന്ദ്രം മാറ്റാൻ ഒരു തവണ മാത്രമേ അവസരം ലഭിക്കുകയുള്ളൂ. ഇതിനെ കുറിച്ച് കൂടുതൽ അറിയാനായി  www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ മതി.  മാത്രമല്ല ഹെൽപ്പ് ലൈൻ നമ്പറായ 0471 2525300 ലേക്ക് ബന്ധപ്പെടാവുന്നതാണ്. കേരള എഞ്ചിനീയറിങ്, ഫാർമസി പ്രവേശ പരീക്ഷകൾ  (KEAM 2020) ജൂലൈ 16 രാവിലെയും ഉച്ചയ്ക്കുമായിട്ടാണ് നടത്തുന്നത്.