Asianet News MalayalamAsianet News Malayalam

NITI Aayog : സാമൂഹ്യ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ കേരളം ഏറെ മുൻപന്തിയിൽ; കേരളത്തെ അഭിനന്ദിച്ച് നീതി ആയോഗ്

ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളം വിജ്ഞാന സമൂഹമായി മാറുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അഭിനന്ദനാർഹമാണ്. ആ മേഖലയിൽ രാജ്യത്തിനു മാതൃകയാവുന്ന വിധത്തിൽ കൂടുതൽ സംഭാവന നൽകാൻ സാധിക്കണം. 

Kerala is at the forefront of social health and education sectors NITI Ayog
Author
Trivandrum, First Published Dec 6, 2021, 10:35 AM IST

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ മേഖലകളിൽ (Kerala) കേരളത്തിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച് നീതി ആയോഗ്(NITI Ayog) അംഗം ഡോ. വിനോദ് കുമാർ പോൾ (Vinod Kumar Paul). വിവിധ മേഖലകളിൽ സംസ്ഥാനത്തിന്റെ അനുഭവങ്ങളും നേരിടുന്ന പ്രശ്‌നങ്ങളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ (Pinarayi Vijayan) അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അദ്ദേഹം കേരളത്തിന്റെ നേട്ടങ്ങളെ പ്രകീർത്തിച്ചത്. സാമൂഹ്യ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ കേരളം ഏറെ മുൻപന്തിയിലാണ്. സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ മികച്ച നേട്ടമാണ് കേരളം കൈവരിച്ചത്. ഇതിനു പിന്നിൽ പ്രവർത്തിച്ച മുഖ്യമന്ത്രിയെയും സംസ്ഥാന സർക്കാരിനെയും ഡോ. വിനോദ് കുമാർ പോൾ അഭിനന്ദിച്ചു.

കൃഷിയനുബന്ധ മൂല്യവർധിത ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ കേരളം ആസൂത്രണം ചെയ്യണമെന്ന് നീതി ആയോഗ് പ്രതിനിധികൾ അഭിപ്രായപ്പെട്ടു. മത്സ്യ സംസ്‌കരണ മേഖലയിലും ശ്രദ്ധയൂന്നണം. ഓയിൽ പാം മേഖലയെ ശക്തിപ്പെടുത്താൻ തെങ്ങു കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ എട്ടു ജില്ലകൾ കേന്ദ്രീകരിച്ച് പ്രോത്സാഹന പദ്ധതി തയ്യാറാക്കണം. സുഗന്ധ വ്യഞ്ജന ഉത്പാദനം വർദ്ധിപ്പിക്കാനാവശ്യമായ ഇടപെടലിനു പിന്തുണ നൽകും. ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളം വിജ്ഞാന സമൂഹമായി മാറുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അഭിനന്ദനാർഹമാണ്. ആ മേഖലയിൽ രാജ്യത്തിനു മാതൃകയാവുന്ന വിധത്തിൽ കൂടുതൽ സംഭാവന നൽകാൻ സാധിക്കണം. പ്രമേഹം, ഹൈപ്പർടെൻഷൻ, അമിതഭാരം എന്നിവ കേരളത്തിൽ കൂടിവരികയാണ്. സാംക്രമികേതര രോഗങ്ങൾ, ജീവിതശൈലി രോഗങ്ങൾ എന്നിവ നിയന്ത്രിക്കാൻ സവിശേഷമായ പദ്ധതികൾ ആവിഷ്‌ക്കരിക്കണമെന്നും ഡോ. വി. കെ. പോൾ അഭിപ്രായപ്പെട്ടു.

എയിംസിന് അനുമതി ലഭ്യമാക്കാൻ നീതി ആയോഗ് പിന്തുണയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രവാസികൾക്കുള്ള പദ്ധതികൾ, ഉന്നതവിദ്യാഭ്യാസ മേഖലയിൽ മികവിന്റെ കേന്ദ്രങ്ങൾ ആരംഭിക്കൽ, കണ്ണൂർ വിമാനത്താവളത്തിൽ കാർഗോ ഫ്‌ളൈറ്റ്, വിവിധ റെയിൽ പദ്ധതികൾക്കുള്ള അനുമതികൾ എന്നിവയിലും അനുകൂല സമീപനം ഉണ്ടാവണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

സ്റ്റുഡന്റ്സ് കൗൺസിലർ ഒഴിവ്
കേരള കാര്‍ഷിക സര്‍വകലാശാലയുടെ തവനൂർ കേളപ്പജി കോളേജ് ഓഫ്  അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയിൽ പാര്‍ട്ട് ടൈം സ്റ്റുഡന്റ് കൗണ്‍സിലറുടെ താല്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് ഡിസംബര്‍ 13 ന് രാവിലെ 11 മണിക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത: എം.എസ്.സി/എം.എ സൈക്കോളജി. പ്രതിഫലം: പ്രതിമാസം 22000 രൂപ.  ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതകള്‍, പ്രവര്‍ത്തി പരിചയം എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും  സഹിതം കോളേജില്‍ ഹാജരാകണമെന്ന് ഡീന്‍ ഓഫ് ഫാക്കല്‍റ്റി അറിയിച്ചു.  വിശദ വിവരങ്ങള്‍ക്ക് kcaet.kau.in, www.kau.in 

ഗസ്റ്റ് ലക്ച്ചറര്‍ നിയമനം
കോഴിക്കോട് ഗവ: വനിതാ പോളിടെക്‌നിക് കോളേജില്‍ മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്  വിഷയങ്ങളില്‍ ഒഴിവുള്ള ഗസ്റ്റ്‌ലക്ച്ചറര്‍ തസ്തികകളിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തരബിരുദം, നെറ്റ് എന്നിവയാണ് യോഗ്യത.   ഇന്റര്‍വ്യൂവിന് ഹാജരാകാന്‍ www.womenspolycalicut.ac.in എന്ന വെബ്‌സൈറ്റിലെ ഗസ്റ്റ് ലക്ച്ചറര്‍ ഇന്റര്‍വ്യൂ ലിങ്കില്‍  ഡിസംബര്‍ എട്ടിന് വൈകീട്ട് നാലിനകം രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2370714 

Follow Us:
Download App:
  • android
  • ios