വടക്കാഞ്ചേരി ജില്ല ആശുപത്രിയിൽ ഫാർമസിസ്റ്റ്, ഇ.സി.ജി ടെക്‌നിഷ്യൻ തസ്തികളിലേക്ക് ദിവസവേതന കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി 40വയസ്സിനു താഴെയുള്ള ഉദ്യോഗാർഥികൾ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

തൃശൂർ: വടക്കാഞ്ചേരി ജില്ല ആശുപത്രിയിൽ ഫാർമസിസ്റ്റ്, ഇ.സി.ജി ടെക്‌നിഷ്യൻ തസ്തികളിലേക്ക് ദിവസവേതന കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി 40വയസ്സിനു താഴെയുള്ള ഉദ്യോഗാർഥികൾ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ വയസ്സ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഒറിജിനലും പകർപ്പും സഹിതം ഓഗസ്റ്റ് 19ന് അഭുമുഖത്തിന്‌ ഹാജരാകണം. കാലത്ത് 10.30ന് ഫാർമസിസ്റ്റ് തസ്തികയിലേക്കും ഉച്ചക്ക് 12ന് ഇ.സി.ജി ടെക്‌നിഷ്യനും ഉള്ള അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾക്ക് വടക്കാഞ്ചേരി ജില്ല ആശുപത്രി ഓഫീസിൽ പ്രവൃത്തി സമയത്ത് ബന്ധപ്പെടുക. ഫോൺ : 04884-235214

കാര്‍ഷിക സെന്‍സസ്: എന്യൂമറേറ്റര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ വാര്‍ഡുകള്‍ അടിസ്ഥാനമാക്കി നടത്തുന്ന വിവര ശേഖരണത്തിന് എന്യൂമറേറ്റര്‍മാരുടെ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഹയര്‍ സെക്കന്ററി / തത്തുല്യ യോഗ്യതയുള്ള, സ്മാര്‍ട്ട് ഫോണ്‍ സ്വന്തമായിട്ടുള്ളവരും അത് ഉപയോഗിക്കാന്‍ അറിയാവുന്നവര്‍ക്കും അവസരമുണ്ട്. ഒരു വാര്‍ഡിന് പരമാവധി 4600 രൂപ പ്രതിഫലമായി ലഭിക്കും. താത്പര്യമുള്ളവര്‍ https://docs.google.com/forms/d/e/1FAIpQLSeEef8630P7LNLjePu6lgI0nDGyQXxzx95Y7F5cfkGz7Jy8Gw/viewform എന്ന ലിങ്ക് മുഖേന ആഗസ്റ്റ് 22 ന് മുമ്പായി രജിസ്റ്റര്‍ ചെയ്ത് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്കായി നേരിട്ട് ഹാജരാകണം. ആഗസ്റ്റ് 26 ന് നെയ്യാറ്റിന്‍കര, 27 ന് നെടുമങ്ങാട്, 29 ന് ചിറയന്‍കീഴ്, 30 ന് തിരുവനന്തപുരം താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് എന്നിവിടങ്ങളാണ് ഇന്റര്‍വ്യൂ കേന്ദ്രങ്ങള്‍. സമയം രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ. വിവരങ്ങള്‍ക്ക്: 9947657485/7012498031

'ഇനി കേട്ടു കേട്ടറിയാം'; കാലിക്കട്ട് സര്‍വ്വകലാശാലയുടെ 'റേഡിയോ സിയു' സ്വാതന്ത്ര്യദിനത്തില്‍ പാടിത്തുടങ്ങും

കൗണ്‍സിലര്‍ നിയമനം
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ നിയന്ത്രണത്തിലുള്ള പൂജപ്പുര സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ വ്യക്തിഗതം, തൊഴില്‍, വിദ്യാഭ്യാസം, അമിതഭാരം നിയന്ത്രിക്കല്‍ തുടങ്ങിയ മേഖലകളില്‍ കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കാന്‍ കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. എം.എസ്.ഡബ്ല്യൂ അല്ലെങ്കില്‍ എം.എ/ എം.എസ്.സി സൈക്കോളജി എന്നിവയാണ് യോഗ്യത. പ്രവര്‍ത്തി പരിചയവും ഉണ്ടായിരിക്കണം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ആഗസ്റ്റ് 20 വൈകിട്ട് 5 നകം അപേക്ഷകള്‍ ലഭിക്കണം. വിലാസം: ഡയറക്ടര്‍ ഇന്‍ ചാര്‍ജ്, സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ്, പൂജപ്പുര, തിരുവനന്തപുരം, 695012. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2345627, 828982857