Asianet News MalayalamAsianet News Malayalam

Kerala Jobs 17 September 2022 : ഇന്നത്തെ തൊഴിൽവാർത്തകൾ; കോര്‍ഡിനേറ്റര്‍, വെറ്ററിനറി ഡോക്ടര്‍, ഓവര്‍സിയര്‍

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിജ്ഞാന്‍വാടികളില്‍ മേല്‍നോട്ട ചുമതല വഹിക്കുന്നതിന് പട്ടിക ജാതി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 

Kerala Jobs 17 September 2022 job openings
Author
First Published Sep 17, 2022, 4:17 PM IST

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിജ്ഞാന്‍വാടികളില്‍ മേല്‍നോട്ട ചുമതല വഹിക്കുന്നതിന് പട്ടിക ജാതി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു വിജയിച്ച കമ്പ്യുട്ടര്‍ പരിജ്ഞാനം നേടിയിട്ടുള്ളവര്‍ക്കാണ് അവസരം.  21 നും 45 നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, പ്രായം, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുള്‍പ്പെടെ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ  തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സെപ്തംബര്‍ 20 വൈകിട്ട് 5 ന് മുന്‍പ് നല്‍കണമെന്ന് ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2314238

ഓവര്‍സിയര്‍ ഒഴിവ്
ചെങ്കള ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സീയര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒഴിവ്. യോഗ്യത മൂന്ന് വര്‍ഷ പോളിടെക്നിക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്ട്സ്മാന്‍ സിവില്‍ ഡിപ്ലോമ. അഭിമുഖം സെപ്റ്റംബര്‍ 26ന് രാവിലെ 12ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം അന്നേ ദിവസം രാവിലെ 11നകം എത്തണം. അപേക്ഷ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നിശ്ചയിച്ച കൗണ്ടറില്‍ ഏല്‍പ്പിക്കണം. ഫോണ്‍ 04994 280224.

വെറ്ററിനറി ഡോക്ടര്‍ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല അടിയന്തര മൃഗചികിത്സ  സേവനം പദ്ധതിയുടെ ഭാഗമായി വെറ്ററിനറി സര്‍ജന്‍മാരെ താത്കാലിക അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നു. 22ന് രാവിലെ 10.30ന് തമ്പാനൂര്‍ എസ്.എസ്. കോവില്‍ റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസ് വെച്ച് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യുവിൽ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471- 2330736.

അധ്യാപക ഒഴിവുകൾ
പൂജപ്പുര എൽ.ബി.എസ് വനിതാ എഞ്ചിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് ഡിപ്പാർട്ട്‌മെന്റിൽ നിലവിലുള്ള ഒഴിവുകളിൽ  കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി സെപ്റ്റംബർ 26ന് എഴുത്തു പരീക്ഷയും അഭിമുഖവും നടത്തും. കമ്പ്യൂട്ടർസയൻസ് എഞ്ചിനീയറിംങ്ങിൽ എ.ഐ.സി.റ്റി.ഇ [AICTE] അനുശാസിക്കുന്ന യോഗ്യത ഉള്ളവർക്ക്  പങ്കെടുക്കാം. അപേക്ഷകർ സെപ്റ്റംബർ 24നു വൈകിട്ട് നാലിനു മുൻപായി www.lbt.ac.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ സൈറ്റിൽ ലഭിക്കും. യോഗ്യതയുള്ള അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേദിവസം രാവിലെ പത്തിനു കോളേജ് ഓഫീസിൽ ഹാജരാകണം.

താൽക്കാലിക ഒഴിവ്
തിരുവനന്തപുരം ജില്ലയിൽ വിവിധ ബ്ലോക്കുകളിലേക്ക് രാത്രികാല അടിയന്തര മൃഗചികിത്സാ സേവന പദ്ധതിയുടെ ഭാഗമായി വെറ്ററിനറി സർജൻമാരെ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 22 ന് രാവിലെ 10.30 ന് തമ്പാനൂർ എസ്.എസ് കോവിൽ റോഡിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വച്ച് നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് ഡയറക്ടർ അറിയിച്ചു. ഇന്റർവ്യൂവിന് പങ്കെടുക്കുമ്പോൾ ബയോ ഡേറ്റയും സർട്ടിഫിക്കറ്റുകളുടെ അസ്സലും, പകർപ്പുകളും ഹാജരാക്കണം. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ (KSVC) രജിസ്ട്രേഷനുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.  കൂടുതൽ വിവരങ്ങൾക്ക് 0471-2330736

താല്‍ക്കാലിക നിയമനം
പേരിയ ഗവ.ഹൈസ്‌ക്കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സ് താല്‍ക്കാലിക അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ച സെപ്തംബര്‍ 19 ന് രാവിലെ 10 ന്  സ്‌കൂളില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും അതിന്റെ പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍: 04935 260168.

ഗസ്റ്റ് അധ്യാപക ഒഴിവ്
കോട്ടയം: കോട്ടയം പാമ്പാടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് വിഭാഗത്തിലും കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിഭാഗത്തിലും ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍  അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡേറ്റ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം  സെപ്റ്റംബര്‍ 19ന്  ഹാജരാകണം. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് വിഭാഗത്തിലേക്കുള്ളവര്‍ രാവിലെ 9.30 നും കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് വിഭാഗത്തിലേക്കുള്ളവര്‍ രാവിലെ 10 നുമാണ് ഹാജരാകേണ്ടത്.  വവെബ്‌സൈറ്റ് : www.rit.ac.in ഫോണ്‍: 0481 25606153, 0481 2507763

Follow Us:
Download App:
  • android
  • ios