തിരുവനന്തപുരം: കേരള മീഡിയ അക്കാദമി-ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്റെ  2020-2021 ബാച്ച് പി.ജി.ഡിപ്ലോമ കോഴ്സുകളിലേക്കുളള പൊതുപ്രവേശന പരീക്ഷ 19 ന് ഓൺലൈനായി നടത്തും. ഉച്ചയ്ക്ക് ശേഷം രണ്ടര മുതൽ നാല് വരെയാണ് പരീക്ഷ.  ആദ്യമായാണ് മീഡിയ അക്കാദമി  പ്രവേശന പരീക്ഷ ഓൺലൈനായി നടത്തുന്നത്. പരീക്ഷാർത്ഥികൾക്ക് വീട്ടിലിരുന്നോ അല്ലെങ്കിൽ മറ്റു സ്ഥലം തിരഞ്ഞെടുത്തോ പരീക്ഷയിൽ പങ്കെടുക്കാം.

കറന്റ് അഫയേഴ്സ്, പൊതു വിജ്ഞാനം, മാധ്യമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കൊപ്പം  ഇംഗ്ലീഷ്, മലയാളം ഭാഷാപരിജ്ഞാനവും പരിശോധിക്കുന്ന ഒബ്ജക്ടീവ് ടൈപ്പ്/ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാകും പരീക്ഷയിൽ ഉണ്ടാകുക. അഡ്മിറ്റ് കാർഡ്, പരീക്ഷയുടെ ലിങ്ക്, പരീക്ഷ സംബന്ധിച്ച മറ്റ് വിവരങ്ങളും മാർഗനിർദ്ദേശങ്ങളും വിദ്യാർത്ഥികൾക്ക് ഇ-മെയിൽ വഴി അയച്ചിട്ടുണ്ട്. സാങ്കേതികമായ വിവരങ്ങൾക്ക് 914712700013, 7356610110, 9207199777 എന്നീ  ICFOSS  നമ്പറുകളിൽ വിളിക്കണം.  (ഈ നമ്പറുകൾ പരീക്ഷ തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് മാത്രമാണ് ലഭ്യമാകുക). കൂടുതൽ വിവരങ്ങൾക്ക്: 9645090664.