പത്താം ക്ലാസുകാരോടാണ്, ലാസ്റ്റ് ഗ്രേഡാകാൻ പിഎസ്സി വിളിക്കുന്നുണ്ട്; മറ്റ് വിജ്ഞാപനങ്ങളും ഉടനെ വരും...
എൽപി, യുപി സ്കൂൾ ടീച്ചർ തസ്തികകളടക്കം 35 കാറ്റഗറികളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഡിസംബർ 30 ന് വിജ്ഞാപനം പ്രസിദ്ധീകരിക്കും.
![kerala psc invites applications for last grade servant and other posts sts kerala psc invites applications for last grade servant and other posts sts](https://static-ai.asianetnews.com/images/01ejzqtxbr25ktm5pdq1xrp7te/pjimage---2020-09-24t151105-700-jpg_363x203xt.jpg)
തിരുവനന്തപുരം: വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്, കൃഷിവകുപ്പിൽ അഗ്രികൾച്ചറൽ അസിസ്റ്റന്റ് തസ്തികകളടക്കം 46 കാറ്റഗറികളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ജനുവരി 17 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
പ്രൈമറി സ്കൂൾ അധ്യാപകരാകാനും പിഎസ്സി അവസരമൊരുക്കുന്നു. എൽപി, യുപി സ്കൂൾ ടീച്ചർ തസ്തികകളടക്കം 35 കാറ്റഗറികളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഡിസംബർ 30 ന് വിജ്ഞാപനം പ്രസിദ്ധീകരിക്കും. എൽഎസ്ജിഐ സെക്രട്ടറി (ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് സെക്രട്ടറി എന്നീ തസ്തികകൾ യോജിപ്പിച്ചത്) ആദ്യ വിജ്ഞാപനം ഡിസംബർ 29 ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. ബിരുദമാണ് അപേക്ഷ സമർപ്പിക്കാനുള്ള അടിസ്ഥാന യോഗ്യത.
സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്, സിവിൽ പൊലീസ് ഓഫീസർ, വുമൺ പൊലീസ് ഓഫീസർ, സെക്രട്ടറിയേറ്റ്/ പിഎസ്സി ഓഫീസ് അറ്റൻഡന്റ് തസ്തികകളുടെ വിജ്ഞാപനം ഡിസംബർ 29 ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും.