Asianet News MalayalamAsianet News Malayalam

Kerala Rains| മഴ കനത്തുതന്നെ; കേരള-എംജി-ആരോഗ്യ-സാങ്കേതിക സർവകലാശാലകൾ നാളത്തെ പരീക്ഷ മാറ്റി

മറ്റ് സ‍ർവകലാശാലകൾ മഴ സാഹചര്യം വിലയിരുത്തിയ ശേഷം അന്തിമ തിരുമാനം കൈകൊള്ളും. നിലവിൽ പരീക്ഷ മാറ്റിവച്ചതായി മറ്റ് സ‍ർവകലാശാലകളുടെ അറിയിപ്പ് ഉണ്ടായിട്ടില്ല

kerala university and mg university postponed tomorrow examination due to heavy rain
Author
Thiruvananthapuram, First Published Nov 14, 2021, 9:55 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ (rain) തുടരുന്ന സാഹചര്യത്തിൽ സ‍ർവ കലാശാല പരീക്ഷകളും മാറ്റിവയ്ക്കുന്നു. ഇതിനകം കേരള സർവകലാശാലയും മഹാത്മാ ഗാന്ധി സർവ്വകലാശാലയും സാങ്കേതിക സർവകലാശാലയും ആരോഗ്യ സ‍ർവകലാശാലയും നാളത്തെ (15/11/2021) പരീക്ഷകൾ മാറ്റിവച്ചതായി അറിയിച്ചു. മറ്റ് സ‍ർവകലാശാലകൾ മഴ സാഹചര്യം വിലയിരുത്തിയ ശേഷം അന്തിമ തിരുമാനം കൈകൊള്ളും. നിലവിൽ പരീക്ഷ മാറ്റിവച്ചതായി മറ്റ് സ‍ർവകലാശാലകളുടെ അറിയിപ്പ് ഉണ്ടായിട്ടില്ല.

കേരള സർവകലാശാലയുടെ അറിയിപ്പ്

കേരള സർവകലാശാല നാളെ (15/11/2021) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു, പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്. മറ്റു ദിവസത്തെ പരീക്ഷകൾക്ക് മാറ്റമില്ല.

എം ജി സർവകലാശാലയുടെ അറിയിപ്പ്

മഹാത്മാ ഗാന്ധി സർവകലാശാല തിങ്കളാഴ്ച (നവമ്പർ 15) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

സാങ്കേതിക സർവകലാശാല അറിയിപ്പ്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി ഉടൻ പ്രസിദ്ധീകരിക്കും.

ആരോഗ്യ ശാസ്ത്ര സർവകലാശാല അറിയിപ്പ്

സംസ്ഥാനത്ത് മഴ കെടുതി തുടരുന്ന സാഹചര്യത്തിൽ കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല 2021 നവംബർ 15 ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി വച്ചതായി അറിയിക്കുന്നു. പുതുക്കിയ തിയതി സർവകലാശാല വെബ് സൈറ്റിൽ ഉടൻ പ്രസിദ്ധീകരിക്കും.

അതേസമയം സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ (alappuzha ), കൊല്ലം (kollam), പത്തനംതിട്ട ( pathanamthitta ), കാസർകോട് (kasaragod), കോട്ടയം(kottayam) ഇടുക്കി(idukki) ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കുമെന്നാണ് ജില്ലാ കളക്ടര്‍മാർ അറിയിച്ചത്. ആലപ്പുഴയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. കൊല്ലം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് നാളെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചത്.

പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (നവംബര്‍ 15 തിങ്കള്‍) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍അറിയിച്ചു. എന്നാല്‍ സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എല്ലാ സ്ഥാപനങ്ങളിലെയും അധ്യാപക, അനധ്യാപക ജീവനക്കാരുടെ സേവനം ജില്ലാ ദുരന്തനിവാരണ അതോറിറ്റി/ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന പക്ഷം അതാതിടങ്ങളില്‍ ലഭ്യമാക്കേതാണ്.

അതിശക്തമായ മഴ തുടരുന്നതിനാൽ കാലാവസ്ഥ വകുപ്പ് കാസർഗോഡ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ  കാസർഗോഡ് ജില്ലയിലെ എല്ലാ വിദ്യാലയങ്ങൾക്കും നാളെ((15) തിങ്കൾ ) ജില്ലാ കലക്ടർ  ഭണ്ഡാരി സ്വാഗത്  രൺവീർ ചന്ദ് അവധി പ്രഖ്യാപിച്ചു. എന്നാൽ കോളേജുകൾക്ക് അവധി ബാധകമല്ല.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (2021 നവംബർ 15) ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അവധി പ്രഖ്യാപിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ചുമതലപ്പെടുത്തിയിട്ടുള്ള അധ്യാപക-അനധ്യാപക ജീവനക്കാരുടെ സേവനം അതതിടങ്ങളിൽ ലഭ്യമാകണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

നാളെ ഇടുക്കിയിലെ പ്രൊഫഷനൽ കോളജ് ഉൾപ്പെടെ ഉള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചു

നെടുമങ്ങാട്, കാട്ടാക്കട  താലൂക്കുകളിലെ സ്കൂളുകൾക്ക്  അവധി

തലസ്ഥാന ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകൾ ഉൾപ്പെടുന്ന നെടുമങ്ങാട്, കാട്ടാക്കട  താലൂക്കുകളിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് മാറ്റമില്ലെന്നും ഉത്തരവിൽ പറയുന്നു.

മഴശക്തം, 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; എംജി, ആരോഗ്യ കേരളാ യൂണി. പരീക്ഷമാറ്റി

Follow Us:
Download App:
  • android
  • ios