തിരുവനന്തപുരം: കേരള സർവ്വകലാശാല നാളെ മുതൽ നടത്താനിരിക്കുന്ന പരീക്ഷകൾക്ക് മാറ്റമില്ല. നാലാം സെമസ്റ്റർ പി.ജി, നാലാം സെമസ്റ്റർ ബിരുദം, നാലാം സെമസ്റ്റർ സിഎസ്എസ് , അഞ്ചാം സെമസ്റ്റർ എൽഎൽബി എന്നിവ നാളെത്തന്നെ ആരംഭിക്കും. കൊവിഡ് നിയന്ത്രണങ്ങൾ കാരണം പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എത്താൻ കഴിയാത്തവർക്ക് പിന്നീട് പ്രത്യേക പരീക്ഷ നടത്തുമെന്നും സർവ്വകലാശാല വൃത്തങ്ങൾ അറിയിച്ചു. 

Read Also: 'ചൈനീസ് കടന്നുകയറ്റത്തിനെതിരായ നടപടികൾ പ്രഖ്യാപിക്കൂ'; പ്രധാനമന്ത്രിയോട് രാഹുൽ...