കേരള സർവകലാശാല 2026 ഫെബ്രുവരി 10 ന് നടത്താനിരുന്ന ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി പരീക്ഷ 2026 ഫെബ്രുവരി 16 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു.

തിരുവനന്തപുരം: കേരള സർവകലാശാല 2026 ഫെബ്രുവരി 10 ന് നടത്താനിരുന്ന ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി പരീക്ഷ 2026 ഫെബ്രുവരി 16 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. മറ്റ് ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല.

അതേസമയം കേരള സർവകലാശാലയുടെ കീഴിലുള്ള ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആന്റ് മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയിൽ പി.ജി ഡിപ്ലോമ ഇൻ പാലിയോഗ്രാഫി ആന്റ് കൺസർവേഷൻ ഓഫ് മാനുസ്ക്രിപ്റ്റ്സ് കോഴ്സിലേക്ക് (റെഗുലർ), 2025-26 അഡ്‌മിഷന് വേണ്ടിയുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 ഫെബ്രുവരി 05 വരെ ദീർഘിപ്പിച്ചിരിക്കുന്നു. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും കേരളസർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2308421/ 9446370168.