Asianet News MalayalamAsianet News Malayalam

വിദ്യാർത്ഥികൾക്കുള്ള യാത്രാ കൺസഷൻ കെ.എസ്.ആർ.ടി.സി. ഏപ്രിൽ 30 വരെ നീട്ടി

പൊതുപരീക്ഷകൾ ഏപ്രിൽ മാസം മുഴുവൻ നീണ്ടു നിൽക്കുന്നതിനാലാണ് വിദ്യാർത്ഥികൾക്കുള്ള യാത്രാ ഇളവ് ഏപ്രിൽ 30 വരെ നീട്ടി നൽകുന്നതെന്ന് കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിം​ഗ് ഡയറക്ടറുടെ ഓഫീസ് അറിയിച്ചു.
 

ksrtc extended travel concession for students
Author
Trivandrum, First Published Apr 9, 2021, 11:25 AM IST

തിരുവനന്തപുരം: ഈ വർഷം വിദ്യാർത്ഥികൾക്കുള്ള യാത്രാ ഇളവ് കെഎസ്ആർടിസി ഏപ്രിൽ 30 വരെ നീട്ടി നൽകി. പൊതുപരീക്ഷകൾ ഏപ്രിൽ മാസം മുഴുവൻ നീണ്ടു നിൽക്കുന്നതിനാലാണ് വിദ്യാർത്ഥികൾക്കുള്ള യാത്രാ ഇളവ് ഏപ്രിൽ 30 വരെ നീട്ടി നൽകുന്നതെന്ന് കെഎസ്ആർടിസി
ചെയർമാൻ ആൻഡ് മാനേജിം​ഗ് ഡയറക്ടറുടെ ഓഫീസ് അറിയിച്ചു.

അധ്യയന വർഷം അവസാനിക്കുന്ന മാർച്ച് 31 വരെയാണ് വിദ്യാർത്ഥികൾക്ക് കെഎസ്ആർടിസി കൺസഷൻ സൗകര്യം നൽകിയിരുന്നത്. എന്നാൽ കൊവിഡ് വ്യാപന പശ്ചാത്തലത്തിലും എസ്.എസ്.എൽ.സി, പ്ലസ്ടു, വിഎച്ച്എസ്.സി ഉൾപ്പെടെയുള്ള പരീക്ഷകൾ ഏപ്രിൽ 29 വരെ ദീർഘിപ്പിച്ച സാഹചര്യത്തിലുമാണ് നിലവിലുള്ള വിദ്യാർത്ഥി കൺസഷൻ കാലാവധി ഏപ്രിൽ 30 വരെ ദീർഘിപ്പിച്ചത്.


 

Follow Us:
Download App:
  • android
  • ios