Asianet News MalayalamAsianet News Malayalam

മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ലാറ്ററൽ എൻട്രി പ്രവേശനം

ITI/KGCE റാങ്ക് ലിസ്റ്റിൽപ്പെട്ട വിദ്യാർഥികൾ രാവിലെ 9 മുതൽ 10 മണിവരെയും പ്ലസ്ടു വി.എച്ച്.എസ്.ഇ റാങ്ക് ലിസ്റ്റിൽപ്പെട്ട, 2000 റാങ്ക് വരെയുള്ളവർ രാവിലെ 10 മുതൽ 11 മണിവരെയുമാണ് അഡ്മിഷന് ഹാജരാകേണ്ടത്.

lateral entry admission maharajas technological institute
Author
Trivandrum, First Published Aug 15, 2022, 10:51 AM IST

കൊച്ചി: തൃശ്ശൂർ ജില്ലയിലെ govt/ Govt.Aided/ self-financing/ IHRD/ CAPE പോളിടെക്‌നിക് കോളേജുകളിലേക്ക് കൗൺസിലിങ് രജിസ്‌ട്രേഷൻ നടത്തിയ വിദ്യാർഥികൾ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഓഗസ്റ്റ് 17 (ചൊവ്വാഴ്ച) അഡ്മിഷന് ഹാജരാകേണ്ടതാണ്. ITI/KGCE റാങ്ക് ലിസ്റ്റിൽപ്പെട്ട വിദ്യാർഥികൾ രാവിലെ 9 മുതൽ 10 മണിവരെയും പ്ലസ്ടു വി.എച്ച്.എസ്.ഇ റാങ്ക് ലിസ്റ്റിൽപ്പെട്ട, 2000 റാങ്ക് വരെയുള്ളവർ രാവിലെ 10 മുതൽ 11 മണിവരെയുമാണ് അഡ്മിഷന് ഹാജരാകേണ്ടത്.

പ്ലസ്ടു, വിഎച്ച്.എസ്.ഇ റാങ്ക്‌ലിസ്റ്റിൽപ്പെട്ട 5000 റാങ്ക് വരെയുള്ള വിദ്യാർഥികളും എസ്.സി/എസ്.ടി വിദ്യാർഥികളും രാവിലെ 11 മുതൽ 12 വരെയും 5000 റാങ്കിന് മുകളിലുള്ളവർ ഉച്ചയ്ക്ക് 1 മുതൽ 2 മണിവരെയും ഹാജരാകണം. അഡ്മിഷൻ സമയത്ത് വിദ്യാർഥികൾ പ്ലസ്ടു, വി.എച്ച്.എസ്.ഇ, ഐ.ടി.ഐ., കെ.ജി.സി.ഇ ഒറിജിനൽ സർട്ടിഫിക്കറ്റ്, കോൺടാക്ട് സർട്ടിഫിക്കറ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, സംവരണം/ സ്‌പെഷ്യൽ ക്വോട്ട തെളിയിക്കുന്നതിനാവശ്യമായ ഒറിജിനൽ വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, കൗൺസിലിങ് രജിസ്‌ട്രേഷൻ സ്ലിപ്പ് എന്നിവ നിർബന്ധമായും കൊണ്ടുവരേണ്ടതാണ്. പ്രവേശനം ലഭിക്കുന്നവർ 14,000 രൂപ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് മുഖേനയും 2000 രൂപ ക്യാഷ് ആയും അടയ്‌ക്കേണ്ടതാണ്.

ആയുർവേദ തെറാപ്പിസ്റ്റ് നിയമനം
നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന പദ്ധതിയിലേക്ക് ആയൂർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി,  അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ ഗവൺമെന്റിൽ നിന്നുള്ള ഒരു വർഷത്തിൽ കുറയാത്ത ആയുർവേദ തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. പ്രായം: 40 വയസിന് താഴെ. താൽപര്യമുള്ളവർ തിരുവനന്തപുരം ആയുർവേദ കോളജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഓഗസ്റ്റ് 25ന് രാവിലെ 11 മണിക്ക് നേരിട്ട് ഹാജരാകണം. അപേക്ഷകൾ നേരിട്ട് സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 20 വൈകിട്ട് 5 മണി വരെ.

Follow Us:
Download App:
  • android
  • ios