Asianet News MalayalamAsianet News Malayalam

Railway Recruitment 2021 : സെൻട്രൽ റെയിൽവേയിൽ ലെവൽ 1, ലെവൽ 2 ഒഴിവുകൾ; ഓൺലൈൻ അപേക്ഷ അവസാന തീയതി ഡിസംബർ 20

ഡിസംബർ 6 മുതലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20 ആണ്. 

level 1 and level 2 vacancies central railway
Author
Delhi, First Published Dec 6, 2021, 11:46 AM IST

ദില്ലി: ഇന്ത്യൻ റെയിൽവേ റിക്രൂട്ട്മന്റ് സെൽ (Indian Railway Recruitment Cell) സെൻട്രൽ റെയിൽവേയിലെ (Central Railway) ലെവൽ 1, ലെവൽ 2 (Level1 and Level 2 Staffs) ജീവനക്കാർക്കായി റിക്രൂട്ട്മെന്റ് ഡ്രൈവ് (Recruitment Drive) നടത്തുന്നു. റിക്രൂട്ട്മെന്റ് സെല്ലിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിൽ ഔദ്യോ​ഗിക അറിയിപ്പ് നൽകിയിട്ടുണ്ട്. താത്പര്യവും നിശ്ചിതയോ​ഗ്യതയുമുള്ള ഉദ്യോ​ഗാർത്ഥകൾക്ക് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോ​ഗിക വെബ്സൈറ്റായ rrccr.com സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. വിജ്ഞാപനം വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. ഡിസംബർ 6 മുതലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20 ആണ്. 

ലെവൽ 1 ജീവനക്കാരുടെ 10 ഒഴിവുകളും ലെവൽ 2 ജീവനക്കാരുടെ 2 ഒഴിവുകളുമാണുളളത്. ആകെ 12 ഒഴിവുകൾ. പത്താം ക്ലാസും ഐടിഐയും പാസ്സായവർക്ക് ലെവൽ 1 തസ്തികകളിലേക്ക് അപേക്ഷിക്കാം. 18 വയസ്സിനും 33 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം. 50 ശതമാനം മാർക്കോടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ജയിച്ചവർക്ക് ലെവൽ 2 ജീവനക്കാരുടെ തസ്തികകളിലേക്ക് അപേക്ഷിക്കാം. 18 നും 30 നും ഇടയിലാണ് പ്രായം. ജനറൽ വിഭാ​ഗക്കാർക്ക് 500 രൂപയാണ് അപേക്ഷ ഫീസ്. വനിതകൾ, പട്ടിക ജാതി- പട്ടിക വർ​ഗ വിഭാ​ഗക്കാർ എന്നിവർ 250 രൂപ ഫീസടച്ചാൽ മതി. സംവരണ വിഭാ​ഗത്തിൽ പെട്ടവർക്ക് നിയമാനുസൃതമായ വയസ്സിളവ് അനുവദിക്കുന്നതായിരിക്കും. 

Delhi Police Recruitment : ദില്ലി പൊലീസ് റിക്രൂട്ട്മെന്റ്; ഒഴിവുകൾ 5; ശമ്പളം 40000 വരെ; അവസാന തീയതി ഡിസംബർ 14

UPSC CISF Recruitment 2021 : സിഐഎസ്എഫിൽ 19 അസിസ്റ്റന്റ് കമാൻഡന്റ് ഒഴിവുകൾ; അവസാന തീയതി ഡിസംബർ 21

 

Follow Us:
Download App:
  • android
  • ios