Asianet News MalayalamAsianet News Malayalam

ക്യാറ്റ് പ്രവേശന പരീക്ഷ മാറ്റി, മറ്റു പരീക്ഷാവിവരങ്ങൾ: എംജി സർവ്വകലാശാല വാര്‍ത്തകൾ അറിയാം

ടിഷ്യൂ എൻജിനീയറിങിലോ ബയോടെക്നോളജിയിലോ പിഎച്.ഡി യോഗ്യതയുള്ളവർക്ക് മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിലവിലുള്ള പോസ്റ്റ് ഡോക്ടറൽ ഫെലോയുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. 

mahathma gandhi university news
Author
Kottayam, First Published Aug 10, 2021, 8:07 PM IST

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലും ഇന്റർ സ്കൂൾ സെന്ററിലും നടത്തുന്ന വിവിധ എം.എ., എം.എസ് സി., എം.റ്റി.റ്റി.എം., എൽ.എൽ.എം., മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആന്റ് സ്പോർട്സ്, എം.എഡ്., എം.ടെക്, ബി.ബി.എ. എൽ.എൽ.ബി. എന്നീ പ്രോഗ്രാമുകളിലേക്ക് 2021-22 അക്കാദമിക വർഷ പ്രവേശനത്തിനായി ഓഗസ്റ്റ് 12, 13 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ക്യാറ്റ് പ്രവേശന പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.

പോസ്റ്റ് ഡോക്ടറൽ ഫെലോ ഒഴിവ്- ടിഷ്യൂ എൻജിനീയറിങിലോ ബയോടെക്നോളജിയിലോ പിഎച്.ഡി യോഗ്യതയുള്ളവർക്ക് മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിലവിലുള്ള പോസ്റ്റ് ഡോക്ടറൽ ഫെലോയുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് യൂണിവേഴ്സിറ്റി വെബ്സൈറ്റ് സന്ദർശിക്കുക.

പ്രാക്ടിക്കൽ- 2021 ജൂണിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എഡ് സ്പെഷൽ എജ്യൂക്കേഷൻ ഇന്റലക്ച്വൽ ഡിസെബിലിറ്റി (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ – 2019 അഡ്മിഷൻ – റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ ഓഗസ്റ്റ് 16ന് മൂവാറ്റുപുഴ നിർമല സദൻ ട്രെയിനിംഗ് കോളേജ് ഫോർ സ്പെഷൽ എജ്യൂക്കേഷനിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും. 2020 നവംബറിൽ നടന്ന ആറാം സെമസ്റ്റർ ബി.കോം (2013ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി/മേഴ്സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവാവോസി പരീക്ഷകൾ ഓഗസ്റ്റ് 16, 17 തീയതികളിൽ അതത് കേന്ദ്രങ്ങളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.

പുതുക്കിയ പരീക്ഷ തീയതി-  2021 ഫെബ്രുവരി 25ന് നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നും രണ്ടും സെമസ്റ്റർ ബി.ആർക് (2018 അഡ്മിഷൻ – ഇംപ്രൂവ്മെന്റ്/2018ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ഓഗസ്റ്റ് 12ന് നടക്കും.

അപേക്ഷ തീയതി- നാലാം സെമസ്റ്റർ ബി.വോക് (2018 അഡ്മിഷൻ – റഗുലർ – പുതിയ സ്കീം) പരീക്ഷയ്ക്ക് പിഴ |യില്ലാതെ ഓഗസ്റ്റ് 13 വരെയും 525 രൂപ പിഴയോടെ ഓഗസ്റ്റ് 16 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഓഗസ്റ്റ് 17 വരെയും അപേക്ഷിക്കാം.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios