Asianet News MalayalamAsianet News Malayalam

Exams and Appointments : ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി പരീക്ഷ, സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്, താത്കാലിക നിയമനം

പട്ടികവര്‍ഗ്ഗക്കാരായ യുവതീയുവാക്കളെ ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളായി തെരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷ ഡിസംബര്‍ 28 ചൊവ്വാഴ്ച നടക്കും.

many appointments and examinations
Author
Trivandrum, First Published Dec 25, 2021, 8:57 AM IST

തിരുവനന്തപുരം: പട്ടികവര്‍ഗ്ഗക്കാരായ യുവതീയുവാക്കളെ (Office management Trainee) ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളായി തെരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷ (Examinations) ഡിസംബര്‍ 28 ചൊവ്വാഴ്ച നടക്കും. പെരിങ്ങമല ഞാറനീലിയിലെ ഡോ.എ.വി.എന്‍ സി.ബി.എസ്.സി സ്‌കൂളില്‍ രാവിലെ 10 മണി മുതല്‍ 11.15 വരെയാണ് പരീക്ഷ. എസ്.എസ്.എല്‍.സി പാസായ 18 നും 35 നും ഇടയില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗക്കാരില്‍ നിന്നും പരിശീലനത്തിനായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് 10,000 രൂപ ഹോണറേറിയം ലഭിക്കും. ആവശ്യമായ രേഖകള്‍ സഹിതം യഥാസമയം അപേക്ഷിച്ചവര്‍ക്ക് മാത്രമാണ് പരീക്ഷയില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഐ.റ്റി.ഡി.പിയുടെ വിതുര, കാട്ടാക്കട, വാമനപുരം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളെ സമീപിക്കാമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.

പട്ടികജാതി/ വർഗക്കാർക്ക് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്
കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം തിരുവനന്തപുരം ജില്ലയിലുള്ള ഒരു സ്വകാര്യ സ്ഥാപനവുമായി സഹകരിച്ച് പട്ടികജാതി/ വർഗത്തിൽപ്പെട്ട യുവതീയുവാക്കൾക്കായി ജനുവരി 4ന് രാവിലെ 10 മണി മുതൽ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. 40 വയസ്സിനു താഴെ പ്രായമുള്ള പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.  താത്പര്യമുള്ളവർ ഡിസംബർ 31 നകം https://forms.gle/bsMuwALMeFymJVoE9  എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2332113.

താത്കാലിക നിയമനം
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ മെക്കാനിക്കൽ വർക്ക്‌ഷോപ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ, ട്രെഡ്‌സ്മാൻ (കാർപെന്ററി) തസ്തികയിൽ താത്കാലിക ഒഴിവുണ്ട്.  കാർപെന്ററി ട്രേഡിൽ ഐ.ടി.ഐ അഥവാ തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കൊപ്പം മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമയുള്ളവരെയും പരിഗണിക്കും. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 4ന് രാവിലെ 10ന് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.  വിശദവിവരങ്ങൾക്ക്: www.gwptctvpm.org.

Follow Us:
Download App:
  • android
  • ios