പൊതുവിഭാഗത്തിനും എസ്ഇബിസി വിഭാഗത്തിനും 1000 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിനും ഭിന്നശേഷി (ബ്ലൈൻഡ്/ലോ വിഷൻ ഒഴികെ ഉള്ളവർ) 500 രൂപയുമാണ് അപേക്ഷാഫീസ്.

കൊല്ലം: കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി നടത്തുന്ന 2026 വർഷത്തെ എംബിഎ, എംസിഎ കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് എൽബിഎസ് സെന്റർ മുഖാന്തിരം അപേക്ഷ ക്ഷണിച്ചു. പൊതുവിഭാഗത്തിനും എസ്ഇബിസി വിഭാഗത്തിനും 1000 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിനും ഭിന്നശേഷി (ബ്ലൈൻഡ്/ലോ വിഷൻ ഒഴികെ ഉള്ളവർ) 500 രൂപയുമാണ് അപേക്ഷാഫീസ്.

ഭിന്നശേഷി (ബ്ലൈൻഡ്/ലോ വിഷൻ) വിഭാഗത്തിന് അപേക്ഷാ ഫീസില്ല. ഫെബ്രുവരി 15 വരെ ഓൺലൈൻ വഴി ഫീസ് അടയ്ക്കാം. അപേക്ഷകർ യു.ജി.സി അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം നേടിയിരിക്കണം. വ്യക്തിഗത അക്കാദമിക വിവരങ്ങൾ ഓൺലൈനായി www.lbscentre.kerala.gov.inൽ രജിസ്റ്റർ ചെയ്യണം. യോഗ്യതാ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ അപേക്ഷ സമർപ്പണസമയത്ത് അപ്‌ലോഡ്‌ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560327, 2560361, 2560362.