Asianet News MalayalamAsianet News Malayalam

ദേശീയ സ്കൂൾ കായികമേള നടത്തണമെന്ന് ആവശ്യം; കേന്ദ്ര കായിക മന്ത്രിക്ക് കത്തയച്ച് മന്ത്രി വി ശിവൻകുട്ടി

ദേശീയ ഗെയിംസ് നടത്താത്തത് ഗെയിംസിന് തയ്യാറെടുത്ത വിദ്യാർത്ഥികൾക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കുന്നതെന്ന് കത്തിൽ മന്ത്രി ചൂണ്ടിക്കാട്ടി. 

Minister V Sivankutty has sent a letter to the Union Sports Minister requesting to conduct National School Sports Mela sts
Author
First Published Feb 24, 2023, 10:46 PM IST

തിരുവനന്തപുരം:  ദേശീയ സ്കൂൾ കായികമേള റദ്ദാക്കി എന്ന വാർത്തകൾ വരുന്ന പശ്ചാത്തലത്തിൽ മേള നടത്തണമെന്ന് ആവശ്യപ്പെട്ട് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കേന്ദ്ര കായിക വകുപ്പ് മന്ത്രി അനുരാഗ് സിംഗ് താക്കൂറിന് കത്തയച്ചു. സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഗെയിംസ് നടത്തേണ്ടത്.

ദേശീയ ഗെയിംസ് നടത്താത്തത് ഗെയിംസിന് തയ്യാറെടുത്ത വിദ്യാർത്ഥികൾക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കുന്നതെന്ന് കത്തിൽ മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിലെ വിദ്യാർത്ഥികൾ ഇക്കാര്യത്തിൽ നിരാശരാണെന്നും മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി ഇക്കാര്യത്തിൽ ഇടപെടണമെന്നും ഈ അക്കാദമിക വർഷം ദേശീയ സ്കൂൾ കായികമേള നടത്താനുള്ള നിർദ്ദേശം നൽകണമെന്നും മന്ത്രി വി ശിവൻകുട്ടി കത്തിൽ അഭ്യർത്ഥിച്ചു.

പ്രവേശന പരീക്ഷയ്ക്ക് ക്രാഷ് കോഴ്സ്
2022-23 അധ്യയനവർഷം +2 സയൻസ് വിഷയത്തിൽ പഠിക്കുന്നതും 2023 ലെ നീറ്റ്/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതുമായ പട്ടികവർഗ്ഗ വിദ്യാർത്ഥികളിൽ നിന്നും ഒരു മാസത്തെ ക്രാഷ് കോഴ്സിന് പട്ടികവർഗ്ഗ വികസനവകുപ്പിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസായ നെടുമങ്ങാട് ഐ.റ്റി.ഡി.പി നെടുമങ്ങാട് പ്രോജക്ട് ഓഫീസർ അപേക്ഷ ക്ഷണിച്ചു.

 പങ്കെടുക്കാൻ താൽപര്യമുള്ള പട്ടികവർഗ്ഗ വിദ്യാർത്ഥികൾ പേര്, മേൽ വിലാസം ബന്ധപ്പെടാവുന്ന ഫോൺ നമ്പർ ഇവ വെള്ളക്കടലാസ്സിൽ രേഖപ്പെടുത്തി രക്ഷാകർത്താവിന്റെ സമ്മതപത്രം, പരീക്ഷ +2 സർട്ടിഫിക്കറ്റിന്റെയും, ജാതി, വരുമാന സർട്ടിഫിക്കറ്റുകളുടെയും പകർപ്പ് സഹിതം അപേക്ഷകൾ നെടുമങ്ങാട് പ്രോജക്ട് ഓഫീസിൽ മാർച്ച് 20 തിങ്കളാഴ്ച വൈകുന്നേരം 5 മണിയ്ക്ക് മുൻപായി ലഭ്യമാക്കേണ്ടതാണ്. നിശ്ചിത സമയത്തിനുള്ളിൽ ലഭിക്കാത്തതും ആവശ്യമായ രേഖകൾ ഇല്ലാത്തതുമായ അപേക്ഷകൾ പരിഗണിക്കുന്നതല്ല. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികളുടെ പരിശീലനത്തിനുള്ള മുഴുവൻ ചെലവും സർക്കാർ വഹിക്കുന്നതാണ്.
 

Follow Us:
Download App:
  • android
  • ios